നൌറസ് - പുതുവത്സരമാഘോഷിച്ച് പേര്‍ഷ്യന്‍ വംശജര്‍

First Published | Mar 23, 2021, 4:57 PM IST

ലോകത്ത് മനുഷ്യന്‍ ദിനരാത്രങ്ങളെ അടയാളപ്പെടുത്താന്‍ കലണ്ടറുകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ട് അധികം കാലമായില്ല. അപ്പോഴും ലോകവ്യപകമായി നിരവധി കലണ്ടറുകളാണ് വിവിധ ജനസമൂഹങ്ങള്‍ ഉപയോഗിച്ച് പോന്നിരുന്നത്. അതിന്‍റെ പ്രധാന കാരണമാകട്ടെ ഓരോ പ്രദേശവും തനത് കലണ്ടറുകള്‍ നിര്‍മ്മിച്ചത് അതത് പ്രദേശത്തെ പരിസ്ഥിതിയുടെ ഗതിവിഗതികളെ അടിസ്ഥാനമാക്കിയാണ്. ലോകമെങ്ങും ഒറ്റ കാലാവസ്ഥയല്ല എന്നത് തന്നെയാണ് ഇതിന്‍റെ അടിസ്ഥാനപരമായ പ്രശ്നവും. എന്നാല്‍, പതിനെട്ടാം നൂറ്റാണ്ടോടെ ലോകത്തിന്‍റെ രാഷ്ട്രീയ അധികാരം യൂറോപ്പിന്‍റെ കൈപ്പിടിയിലായതോടെ പല സാംസ്കാരിക - രാഷ്ട്രീയ ധാരകളെയും യൂറോപ്പ്യന്‍ അധിനിവേശം നാമാവശേഷമാക്കി. ലോകത്തുണ്ടായിരുന്ന വിവിധ കലണ്ടറുകള്‍ക്ക് സംഭവിച്ചതും ഇതുതന്നെ. വൈവിധ്യവും പ്രാദേശികവുമായുണ്ടായിരുന്ന സാംസ്കാരിക ധാരകളെയും പ്രാദേശിക കാലാവസ്ഥാ വ്യത്യാസങ്ങളെയും അടയാളപ്പെടുത്തിയിരുന്ന എല്ലാ പ്രദേശിക കലണ്ടറുകളും മുഖ്യധാരയില്‍ നിന്ന് പിന്‍വാങ്ങി. എങ്കിലും ഓരോ പ്രാദേശിക ആഘോഷങ്ങളും ഇന്നും ആചരിക്കപ്പെടുന്നത് പഴയ പ്രാദേശിക കലണ്ടറുകളെ അടിസ്ഥാനപ്പെടുത്തിയാണ്. കഴിഞ്ഞ ദിവസം ലോകം മുഴുവനും ഇത്തരത്തില്‍ ഒരു പുതുവത്സരാഘോഷം - നൌറസ് - നടന്നു. പ്രധാനമായും മദ്ധ്യേഷ്യയില്‍ ജീവിക്കുന്നവരും അവിടെ നിന്ന് ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തവരുമാണ് നൌറസ് ആഘോഷിച്ചത്. പേർഷ്യൻ പുതുവത്സരഘോഷമെന്നും ഇത് അറിയപ്പെടുന്നു.

നൌറസ് എന്നാല്‍ പേര്‍ഷ്യയില്‍ പുതുവത്സരം എന്നാണര്‍ത്ഥം. 'നൌ' എന്ന പേര്‍ഷ്യന്‍ വാക്കിനര്‍ത്ഥം 'പുതിയത്' എന്നാണ്. 'റൂസ്' എന്നാല്‍ ദിവസം എന്നര്‍ത്ഥം. അതായത് നൌറൂസ് എന്നാല്‍ പുതിയ ദിവസം എന്നാണര്‍ത്ഥം. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 21 ഓ അതിന് ശേഷമോ ആണ് ഇത്. ലോകമെങ്ങുമുള്ള വിവിധ വംശീയ പ്രദേശിക ഭാഷാ വിഭാഗങ്ങള്‍ ഈ ദിവസം പുതുവത്സരമായി ആഘോഷിക്കുന്നു.
undefined
പശ്ചിമേഷ്യ, മധ്യേഷ്യ, കോക്കസസ്, കരിങ്കടൽ തടം, ബാൽക്കൺ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ 3,000 വർഷത്തിലേറെയായി വിവിധ സമൂഹങ്ങൾ ഈ ദിവസം പുതുവത്സരമായാണ് ആഘോഷിക്കുന്നത്.
undefined

Latest Videos


സൌരാഷ്ട്രിയൻ, ബഹാസ്, മറ്റ് ചില മുസ്ലീം സമുദായങ്ങൾ എന്നിവരും ഈ ദിവസം അവരുടെ വിശുദ്ധ ദിനമായി കരുതുന്നു. കാലാവസ്ഥാപരമായി വടക്കൻ അർദ്ധഗോളത്തിൽ വസന്തത്തിന്‍റെ ആരംഭത്തെയാണ് നൊറൂസ് അടയാളപ്പെടുത്തുന്നത്.
undefined
ഈ ദിവസം സൂര്യൻ ആകാശരേഖയിൽ കടന്ന് രാവും പകലും തുല്യമാക്കുന്ന നിമിഷം എല്ലാ വർഷവും കൃത്യമായി കണക്കാക്കപ്പെടുന്നു. കേരളത്തിലെ വിഷു ആഘോഷവുമായി നൌറസിനുള്ള ബന്ധവും അതുതന്നെ. രാവും പകലും കൃത്യമായി വരുന്നുവെന്നതാണ് വിഷു ദിവസത്തെ പ്രത്യേകത.
undefined
പുതുവർഷത്തിന്‍റെ അടയാളമായി എ.ഡി പതിനൊന്നാം നൂറ്റാണ്ടിലാണ് ഇറാനിയൻ കലണ്ടർ പരിഷ്കരിച്ചത്. ഐക്യരാഷ്ട്രസഭ 2010 ൽ നൌറുസ് ആഘോഷത്തെ ഒരു അന്താരാഷ്ട്ര ദിനമായി ഔദ്യോഗികമായി അംഗീകരിച്ചു.
undefined
പുതുവത്സരാഘോഷങ്ങള്‍ക്കിടയിലും ഇറാനില്‍ പ്രതിഷേധങ്ങള്‍ക്ക് കുറവുണ്ടായില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇറാനികള്‍ക്ക് ഇത്തവണത്തെ പുതുവത്സരം പ്രതിഷേധ പുതുത്സരമാണെന്നാണ് അവിടെ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍.
undefined
വസന്തത്തിന്‍റെ വരവും ഇറാനിയന്‍ കലണ്ടറിലെ ആദ്യ ദിനവും ഒരു ദിവസമാണ്, മാര്‍ച്ച് 21. പതിനൊന്നാം നൂറ്റാണ്ടില്‍ ഇറാനിയന്‍ കലണ്ടര്‍ പരിഷ്കരിച്ചതിന് ശേഷമാണ് വസന്തത്തിന്‍റെ ആരംഭം തന്നെ കലണ്ടര്‍ ദിനമാകുന്നത്.
undefined
നൊറൂസിന്‍റെ ആദ്യ ദിവസമാണ് ഇറാനിയൻ കലണ്ടറിന്‍റെ ആദ്യ മാസമായ ഫാർവാർഡിൻ ആരംഭിക്കുന്നത്. ഇറാനിയൻ ശാസ്ത്രജ്ഞനായ തുസി, നൗറൂസിന് നല്‍കിയ നിർവചനം "ഔദ്യോഗിക പുതുവത്സരത്തിന്‍റെ (നൌറുസ് ) ആദ്യ ദിവസം എല്ലായ്പ്പോഴും ഉച്ചയ്ക്ക് മുമ്പ് സൂര്യൻ ഏരീസിലേക്ക് പ്രവേശിച്ച ദിവസമായിരുന്നു." എന്നായിരുന്നു.
undefined
പേർഷ്യൻ പുതുവത്സരത്തെയും വസന്തത്തിന്‍റെ ഔദ്യോഗിക തുടക്കത്തെയും കുറിച്ചുള്ള ഉത്സവമായ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ നൊറൂസ് ആഘോഷിച്ചു.
undefined
സൂര്യൻ മധ്യരേഖ കടക്കുമ്പോൾ രാവും പകലും തുല്യ നീളമുള്ളപ്പോൾ വസന്തകാലത്തിന്‍റെ ആരംഭത്തില്‍ നൌറസ് ആരംഭിക്കുന്നു. ഇറാൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, തുർക്കി, കുർദിഷ് പ്രദേശങ്ങൾ, ഇന്ത്യയിലെ പാർസികൾ, മദ്ധ്യേഷ്യയില്‍ നിന്ന് ലോകമെമ്പാടുമെത്തിയിട്ടുള്ള പ്രവാസി സമൂഹങ്ങൾ എന്നിവര്‍ ഇന്നും നൌറസ് ആഘോഷിക്കുന്നു.
undefined
പേർഷ്യൻ കലണ്ടറിൽ ഈ വര്‍ഷം 1400 -ാം വർഷമാണ്. കൊറോണ വൈറസ് നിയന്ത്രണങ്ങൾക്കിടയിൽ പല സ്ഥലങ്ങളിലും ആഘോഷങ്ങൾക്ക് ഇടിവി വന്നെങ്കിലും മിക്കയിടത്തും ആഘോഷങ്ങള്‍ നടന്നു.
undefined
തുർക്കിയിലെ ആയിരക്കണക്കിന് കുർദിഷുകള്‍ ഇസ്താംബൂളിൽ സംഗീതവും നൃത്തവും ആഘോഷിച്ചു. ഇന്ത്യയിലെ പാർസി സമൂഹം സൌരാഷ്ട്രിയൻ അഗ്നിക്ഷേത്രങ്ങളിലായിരുന്നു ആഘോഷങ്ങള്‍ നടത്തിയത്.
undefined
നൌറസ് ദിനത്തിലാണ് ഇന്ത്യയുടെ ഭാഗമായ കശ്മീരില്‍ അട്ട ചികിത്സ നടക്കുന്നത്. ആരോഗ്യ അവസ്ഥയുള്ള ആളുകളിൽ നിന്ന് അശുദ്ധ രക്തം കുടിക്കാൻ അട്ടകള്‍ക്ക് കഴിയുമെന്നാണ് വിശ്വാസം.എല്ലാ വർഷവും നൗറൂസ് ദിവസം കശ്മീരികള്‍ രോഗശാന്തിക്കായി അട്ടകളെ ഉപയോഗിക്കുന്നു.
undefined
ഇറാഖി കുർദിഷ് പട്ടണമായ അക്രയിൽ സൂര്യാസ്തമയത്തിനുശേഷം ആളുകൾ തീ പന്തങ്ങൾ കൈയിലേന്തി പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്.
undefined
undefined
click me!