ഇവിടെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് സ്ത്രീകളാണ്, അറിയാം ചൈനയിലെ സ്ത്രീകൾ‍ 'ഭരിക്കുന്ന' ​ഗ്രാമത്തെ...

First Published | May 15, 2020, 5:13 PM IST

ചൈനയിലെ ഇപ്പോഴും മാതൃദായക്രമം അഥവാ മാട്രിയാർക്കി നിലനിൽക്കുന്ന വിഭാ​ഗമാണ് മോസോ വിഭാ​ഗം. ചൈനയുടെ തിബത്തൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് ഇവർ താമസിക്കുന്നത്. ഇവർക്കിടയിൽ ഇപ്പോഴും വീട്ടിലെയും പുറത്തെയും കാര്യങ്ങൾ തീരുമാനിക്കുന്നത് സ്ത്രീകളാണ്. നാഷി ന്യൂനപക്ഷങ്ങളുടെ കൂടെയാണ് ചൈനീസ് സർക്കാർ ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. അവിടത്തെ വിശേഷങ്ങളെന്തെല്ലാമാണ്.

കൃഷിയാണ് ഇവരുടെ പ്രധാന തൊഴിൽ. കന്നുകാലി വളർത്തൽ ജൈവകൃഷി എന്നിവയെല്ലാം ഇതിൽ പെടുന്നു. ഇവരുടെ ഭക്ഷണത്തിൽ മാംസം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഫ്രിഡ്ജില്ലാത്തതിന് പകരം പലപ്പോഴും ഉണക്കിയാണ് ഇവർ മാംസം സൂക്ഷിക്കാറ്. ധാന്യങ്ങളിൽ നിന്ന് തയ്യാറാക്കുന്ന സുലിമ എന്ന ഇവരുടെ മദ്യവും പ്രശസ്തമാണ്. വൈൻ പോലെ ഒന്നാണിത്.
undefined
ഇവരുടെ വീടുകളിൽ ആദ്യത്തെ നില വളർത്തുമൃ​ഗങ്ങൾക്കും പക്ഷികൾക്കും ഉള്ളതാണ്. അടുക്കള, സന്ദർശന മുറി എന്നിവയെല്ലാം അടങ്ങുന്നു. അതിനും മുകളിലാണ് ഉറങ്ങാനുള്ള മുറിയും. സാധനങ്ങളെല്ലാം ശേഖരിച്ചുവെക്കുന്ന മുറിയുമെല്ലാം.
undefined

Latest Videos


മോസുവോ പെൺകുട്ടികൾ സ്ത്രീകളായി മാറുന്നത് തന്നെ വലിയൊരു ചടങ്ങാണ്. 12 നും 14 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ ഇങ്ങനെ സ്ത്രീകളായി മാറുന്നതിനനുസരിച്ച് അവരുടെ വേഷങ്ങളിലും മാറ്റം വരും. അതുവരെ ഒരുപോലെ വസ്ത്രം ധരിച്ചിരുന്ന പെൺകുട്ടികൾ പിന്നീട് പാവാട ധരിച്ചു തുടങ്ങുന്നു. അതുപോലെ തന്നെ സ്വന്തമായി ഒരു കിടപ്പുമുറിയും ഇവർക്ക് ലഭിക്കും. എന്നാൽ, ആൺകുട്ടികൾക്ക് അല്ലെങ്കിൽ പുരുഷന് അത് ലഭിക്കാറില്ല.
undefined
വിവാഹത്തിന് വലിയ പ്രാധാന്യമൊന്നും ഇവർക്കിടയിലില്ല... ഇവിടെ പെൺകുട്ടികൾക്ക് അവർക്കിഷ്ടമുള്ള പുരുഷനെ തെര‍ഞ്ഞെടുക്കാനും വേണ്ടെന്നുവെക്കാനുമുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്. പങ്കാളികളെ തെരഞ്ഞെടുത്തുകഴിഞ്ഞാൽ സ്ത്രീകളുടെ അനുവാദത്തോടെ രാത്രിയിൽ പുരുഷന്മാർക്ക് അവരെ സന്ദർശിക്കാം. രാവിലെ തിരികെ പോകണം. കുട്ടികളായിക്കഴിഞ്ഞാൽ അവരെ നോക്കുന്നത് അമ്മയും അമ്മയുടെ വീട്ടുകാരും തന്നെയാണ്. കുട്ടികളുടെ മേൽ പൂർണമായ ഉത്തരവാദിത്വവും അവർക്കാണ്. പുരുഷന്മാർക്ക് വലിയ പ്രാധാന്യം ഇല്ലായെന്നർത്ഥം.
undefined
മാട്രിയാർക്കി നിലനിൽക്കുന്ന അപൂർവം ഇടങ്ങളിലൊന്നാണിത്. വീട്ടിലെയും ക‍ഷിയുമടക്കം എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം സ്ത്രീകൾക്കാണ് എന്നതിനാൽത്തന്നെ കരുത്തുള്ള സ്ത്രീകളെ നമുക്കീ സമൂഹത്തിൽ കാണാം.
undefined
click me!