ഒരച്ഛന്‍ മകനു കാത്തുവെച്ച സമ്പാദ്യം. ആ 28 സിംഗിള്‍ മാള്‍ട്ട് വിസ്‌കി കുപ്പികളെ ഒറ്റവാക്കില്‍ അങ്ങനെ വിളിക്കാം. ആ സമ്പാദ്യത്തിന്റെ ഗുണം ഒടുവില്‍ മകനെ തേടി എത്തുക തന്നെ ചെയ്തു.
undefined
ബ്രിട്ടനിലാണ് സംഭവം. അച്ഛന്റെ പേര് പീറ്റര്‍ റോബ്‌സണ്‍. 1992-ല്‍ പിറന്ന മകന്‍ മാത്യു. റോബ്‌സണിന്റെ എല്ലാ പിറന്നാളുകള്‍ക്കും അച്ഛന്‍ നല്‍കിയത് ഓരോ കുപ്പി മക്ല്ലന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി. ഒന്നാം പിറന്നാള്‍ മുതല്‍ 28 വര്‍ഷം മുടങ്ങാതെ അച്ഛന്‍ മകന് കുപ്പി നല്‍കി.
undefined
സിംഗിള്‍ മാള്‍ട്ടുകളില്‍ ഏറ്റവും ജനപ്രീതിയുള്ള ബ്രാന്റാണ് മകല്ലന്റെ 18 ഇയേഴ്‌സ് വിസ്‌കി. 28 കുപ്പികള്‍ക്കായി അയ്യായിരം പൗണ്ട് (4,8 ലക്ഷം രൂപ) ആണ് അച്ഛന്‍ ഇതുവരെ ചെലവഴിച്ചത്. ഇപ്പോള്‍ ഈ കുപ്പികള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ് മകന്‍. 40,000 പൗണ്ട് (38 ലക്ഷം രൂപ) ആണ് ലേലക്കമ്പനി ഇതിന് വിലയിട്ടത്.
undefined
മകല്ലന്‍ കമ്പനിക്കു വേണ്ടി അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന ഒരു കമ്പനിയിലാണ് പീറ്റര്‍ റോബ്‌സണ്‍ ജോലി ചെയ്യുന്നത്. മകന്റെ ആദ്യ പിറന്നാളിന് സമ്മാനമായാണ് അദ്ദേഹം സിംഗിള്‍ മാള്‍ട്ട് വിസ്‌കി വാങ്ങിക്കൊടുത്തത്. 28 വര്‍ഷം ഇതു തുടര്‍ന്നു.
undefined
''ചുമ്മാ ഒരു തമാശയ്ക്ക് തുടങ്ങിയതാണ്. 'ഒരിക്കലും ബോട്ടിലുകള്‍ തുറക്കരുത്' എന്ന് പറഞ്ഞാണ് അവ നല്‍കിയത്. അവ ഇപ്പോള്‍ അവന് വലിയ സമ്പാദ്യമായി മാറി''-പീറ്റര്‍ പറയുന്നു.
undefined
''ഒരിക്കലും ബോട്ടില്‍ തുറക്കില്ലെന്ന അച്ഛന്റെ നിര്‍ദേശം ഇതുവരെ പാലിച്ചു. എല്ലാം സൂക്ഷിച്ചു വെച്ചു. 1974-മുതലുള്ള വിസ്‌കി ബോട്ടിലാണ്, തുടര്‍ച്ചയായി ഒരു സീരീസ് പോലെ 28 വര്‍ഷം വാങ്ങി സൂക്ഷിച്ചത്. ഇപ്പോള്‍ അത് വില്‍ക്കുകയാണ്. എനിക്കൊരു വീട് വേണം. ഈ പണം അതിന് വലിയ മുതല്‍ക്കൂട്ടാവും''-മകന്റെ വാക്കുകള്‍.
undefined
മകല്ലന്‍ വിസ്‌കി ബ്രാന്റിന്റെ മൂല്യം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. പഴമയുടെ കരുത്തിലുള്ള ആ ബ്രാന്റിന്റെ പ്രയാണമാണ് ലേലത്തിന് വെയ്ക്കുമ്പോള്‍ അതിന്റെ വില ഇത്രയും കൂടിയത്.
undefined
വിസ്‌കി ശേഖരിക്കുന്നവര്‍ എന്ത് വില കൊടുത്തും ഈ സീരീസ് മുഴുവനായി വാങ്ങി സൂക്ഷിക്കും.
undefined
നിരവധി പേരാണ് താല്‍പ്പര്യം കാണിക്കുന്നതെന്ന് ലേലക്കമ്പനി വക്താവ് പറഞ്ഞു.
undefined