വ്യത്യസ്‍തമായ ആഭരണങ്ങള്‍, ടാറ്റൂ; കാണാം, കൊന്യാക് വിഭാഗത്തിന്‍റെ സവിശേഷതകളുടെ ചിത്രങ്ങള്‍
First Published | Jun 13, 2020, 2:32 PM ISTപുരാതന നോർത്ത് ഈസ്റ്റ് ഇന്ത്യൻ ഗോത്രത്തിലെ പ്രായമായ അംഗങ്ങളുടെ മുഖങ്ങളാണിവ. ശരീരത്തിലെ സവിശേഷമായ ടാറ്റൂകൾ, മൃഗങ്ങളിൽ നിന്നുള്ള ആഭരണങ്ങൾ തുടങ്ങിയവയാണ് കൊന്യാക് ജനതയുടെ സവിശേഷതകൾ. ഇന്ത്യയിലെയും ബർമയിലെയും ബ്രിട്ടീഷ് കോളനിവൽക്കരണം വരെ ഈ ഗോത്രത്തെ കുറിച്ച് ലോകത്തിന് അജ്ഞാതമായിരുന്നു. ഗോത്ര അംഗങ്ങൾ നുഴഞ്ഞുകയറ്റക്കാരുടെയും ശത്രുക്കളുടെയും മറ്റും തല വെട്ടിമാറ്റി കൊലയാളിയുടെ വിജയം ആഘോഷിക്കുന്നത് ഒരന്തസ്സായി കണക്കാക്കുന്നു. അത് അഭിമാനപൂർവ്വം ഗ്രാമത്തിലുടനീളം പ്രദർശിപ്പിക്കുകയും ചെയ്യുമവർ. വേട്ടയാടപ്പെട്ട തലകളുടെ എണ്ണം ഒരു യോദ്ധാവിന്റെ ശക്തിയെ സൂചിപ്പിക്കുന്നു. ഇങ്ങനെ അറുത്തെടുത്ത തലകൾക്ക് സമൃദ്ധി കൊണ്ടുവരാനും, വിളകൾ വർധിപ്പിക്കാനും കഴിയുന്ന ഒരു നിഗൂഢശക്തിയുണ്ടെന്ന് അവർ വിശ്വസിച്ചു. എന്നാൽ, 1960 -കളിൽ ഗോത്രം ക്രിസ്‍തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ ഈ സമ്പ്രദായം ഉപേക്ഷിക്കപ്പെട്ടു.