Josephine Baker : ആദ്യമായി പാന്തിയോണിൽ ഒരു കറുത്ത വർഗക്കാരിക്കിടം, ജോസഫൈൻ ബേക്കറെന്ന പകരക്കാരില്ലാത്ത പോരാളി!
First Published | Dec 2, 2021, 12:02 PM ISTമിസോറിയിൽ ജനിച്ച നർത്തകിയും, അഭിനേതാവും, ഗായികയും, ഫ്രഞ്ച് പ്രതിരോധം അംഗ(French Resistance member)വുമായിരുന്ന ജോസഫൈൻ ബേക്കർക്ക്(Josephine Baker) പാരീസിലെ പാന്തിയോണിൽ(Pantheon in Paris) ശവകുടീരം. അങ്ങനെ, പാന്തിയോണില്‍ ശവകുടീരം ലഭിക്കുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരിയായി, ഒരിക്കൽക്കൂടി അവർ ചരിത്രത്തിന്റെ ഭാഗമായി. വെള്ളക്കാർ മാത്രം വിശ്രമിച്ചിരുന്ന പാന്തിയോൺ, വെറും അഞ്ച് സ്ത്രീകൾ മാത്രം വിശ്രമിക്കുന്ന പാന്തിയോൺ അതിലേക്കാണ് ബേക്കർ കടന്നു ചെല്ലുന്നത്. കറുത്തവർഗക്കാരെ ക്രൂരമായി അടിച്ചമർത്തിയിരുന്ന, സകല ഇടങ്ങളും നിഷേധിച്ചിരുന്ന ഒരു കാലത്ത് നിന്നാണ്, ലോകയുദ്ധങ്ങളുടെയും കോളനിവാഴ്ചകളുടെയും മുറിവുകളിൽ നിന്നാണ് ജോസഫൈൻ ബേക്കറെന്ന കലാകാരി ഉയിർപ്പ് കൊണ്ടത് എന്നത് കൂടി ഈ അവസരത്തിൽ ഓർക്കതെ വയ്യ.