'വിധിയുടെ വിളയാട്ടം'; ലോകകപ്പ് കഴിഞ്ഞിട്ടും കലിപ്പടങ്ങാതെ ട്രോളന്മാര്‍
First Published | Jul 15, 2019, 2:58 PM ISTലോകകപ്പിന്‍റെ തുടക്കത്തില്‍ വിജയസാധ്യതാ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം മുകളിലായിരുന്നു. സെമി മത്സരത്തിന്‍റെ ലൈനപ്പും ആരാധകരുടെ പ്രതീക്ഷയ്ക്കൊപ്പമായിരുന്നു. സെമിയില്‍ ന്യൂസിലാന്‍റിനോട് ഇന്ത്യ തോറ്റതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. എന്നാല്‍ ഇന്ത്യയെ തോല്‍പ്പിച്ച ന്യൂസ്‍ലാന്‍റ് തോല്‍ക്കാനല്ല, ജയിച്ച് കപ്പ് ഉയര്‍ത്തുന്നത് കാണാനായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റാരാധകരില്‍ ഏറെ പേരും ആഗ്രഹിച്ചത്. അതിന് കാരണക്കാരനായതാകട്ടെ ന്യൂസ്‍ലാന്‍റിന്‍റെ ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണും. വില്ല്യംസണിന്‍റെ വൈകാരികമായ വാക്കുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസും കൊണ്ടാണ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.
ഫൈനലിലെ അവസാന പന്ത് വരെ ആവേശത്തിന്‍റെ കൊടിമുടി കയറിയ കളി സമനിലയിലായതോടെ സൂപ്പര്‍ ഓവറുകളിലേക്ക് കടന്നു. സൂപ്പര്‍ ഓവറിലും സ്കോര്‍ ഒരുപോലെ. എന്നാല്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി അടിച്ചതിന്‍റെ പേരില്‍ ഇംഗ്ലണ്ടിനെ വിജയികളായി ഐസിസി പ്രഖ്യാപിച്ചു. ലോക ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ തന്നെ ഇത്രയും പിരിമുറുക്കമുള്ള കളി അത്യപൂര്‍വ്വമാണ്.
കളിയാരാധകര്‍ പക്ഷേ തകര്‍ന്നുപോയത്, ഐസിസിയുടെ പ്രഖ്യാപനത്തിലായിരുന്നു. കളിനിയമങ്ങള്‍ മാറ്റണമെന്ന് വരെ ആവശ്യമുയര്‍ന്നു. എന്നാല്‍ ട്രോളന്മാര്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിലേക്ക് കണ്ണുപായിച്ചു. ഒടുവില്‍ ട്രോളന്മാര്‍ ന്യൂസിലാന്‍റിന്‍റെ തോല്‍വിക്ക് കാരണം കണ്ടെത്തി, ' വിധിയുടെ വിളയാട്ടം '. കാണാം ട്രോളുകള്‍.