ടി20 ലോകകപ്പ് 2021: സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ മൂന്ന് പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ?
First Published | Oct 18, 2021, 3:12 PM ISTദുബായ്: ടി20 ലോകകപ്പിന്(ICC T20 World Cup 2021) മുമ്പുള്ള സന്നാഹ മത്സരമാണെങ്കിലും ഇംഗ്ലണ്ടിനെതിരായ പോരാട്ടം ഇന്ന് ടീം ഇന്ത്യക്ക്(Team India) കടുപ്പമേറിയതാവും. ദുബായിലെ ഐസിസി അക്കാഡമി ഗ്രൗണ്ടില്‍(ICC Academy Ground, Dubai) ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം തുടങ്ങുക. ലോകകപ്പിന് മുമ്പ് കരുത്തുറ്റ പ്ലേയിംഗ് ഇലവനെ കണ്ടെത്താന്‍ വിരാട് കോലി(Virat Kohli) മൂന്ന് താരങ്ങളെ പരീക്ഷിക്കാന്‍ തയ്യാറായേക്കും. ഐപിഎല്‍ പതിനാലാം സീസണ്‍(IPL 2021) പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ താരങ്ങളെല്ലാം വരുന്നതെങ്കിലും രാജ്യാന്തര ടി20(T20I) കളിച്ചിട്ട് നാളേറെയായി. മാര്‍ച്ച് മാസത്തിലാണ് ടി20 കുപ്പായത്തില്‍ ഇന്ത്യ അവസാനം കളിച്ചത്. ഇതും പരീക്ഷണങ്ങള്‍ക്ക് കോലിയെ പ്രേരിപ്പിക്കുന്ന ഘടകങ്ങളായേക്കും.