നേപ്പാളിനെതിരെ മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മൂന്നാമനായിറങ്ങി 131 പന്തില്‍ 151 റണ്‍സാണ് ബാബര്‍ അസം നേടിയത്.
ഏഷ്യാ കപ്പില്‍ ഒരു ക്യാപ്റ്റന്‍ ഇതാദ്യമായാണ് 150+ റണ്‍സ് സ്കോര്‍ ചെയ്യുന്നത്, ഇതുവരെ മറ്റാരും 150 റണ്‍സ് തൊട്ടിട്ടില്ല.
2014ല്‍ ക്യാപ്റ്റനായിരിക്കേ ബംഗ്ലാദേശിനെതിരെ 136 നേടിയ ഇന്ത്യയുടെ വിരാട് കോലിയായിരുന്നു ഇതുവരെ ടോപ് സ്കോറര്‍.
ഏഷ്യാ കപ്പില്‍ 150+ സ്കോര്‍ ചെയ്യുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് ബാബര്‍ അസം, വിരാട് കോലിയാണ് മറ്റൊരാള്‍.
തലപ്പത്ത് വിരാട് കോലി തുടരും, ഏഷ്യാ കപ്പിലെ ഉയര്‍ന്ന സ്കോര്‍ എന്ന കിംഗിന്‍റെ 183 റണ്‍സ് ബാബറിന് തകര്‍ക്കാനായില്ല.
ഏകദിനത്തിലെ നമ്പര്‍ 1 ബാറ്ററായ ബാബര്‍ അസമിന്‍റെ 19-ാം സെഞ്ചുറിയാണിത്, രാജ്യാന്തര കരിയറിലെ 31-ാം ശതകവും.
നേപ്പാളിനെതിരെ 107 പന്തിലായിരുന്നു പാക് നായകന്‍ മൂന്നക്കം തികച്ചത്, സാവധാനം തുടങ്ങി താളം കണ്ടെത്തുകയായിരുന്നു ബാബര്‍.
അഞ്ചാം വിക്കറ്റില്‍ ഇഫ്‌തീഖര്‍ അഹമ്മദിനൊപ്പം 131 പന്തില്‍ 227 റണ്‍സ് ബാബര്‍ ചേര്‍ത്തു, ഇഫ്‌തീഖറും സെഞ്ചുറി നേടി.