ഒഡീഷയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തു, ദേശീയ പാർഷ്യലി സൈറ്റഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ജേതാക്കൾ

ദേശീയ പാർഷ്യലി സൈറ്റഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഒഡീഷയെ തോൽപ്പിച്ച് കേരളം കിരീടം നേടി. സൂജിത് എം.എസ്സും, അഹദ് പി.പി യും കേരളത്തിന് വേണ്ടി ഗോളുകൾ നേടി.

Kerala wins National Partially Sighted Football Championship, defeating Odisha by 2 goals to 1

മലപ്പുറം: ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ ആദ്യമായി സംഘടിപ്പിച്ച ദേശീയ പാർഷ്യലി സൈറ്റഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ (ഭാഗിക കാഴ്ചശക്തിയുള്ളവർക്ക് വേണ്ടി നടത്തിയ ഫുട്ബോൾ ടൂർണമെന്റ്) കേരളം ജേതാക്കളായി. ഫൈനലിൽ ഒഡീഷക്കെതിരെ ഒരു ഗോളിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് കേരള ടീം കിരീടം ചൂടിയത്. മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്ന ടൂർണമെന്റിൽ കേരളത്തിന് വേണ്ടി സൂജിത് എം.എസ്, അഹദ് പി.പി എന്നിവർ ഫൈനലിൽ ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായി കേരളത്തിന്റെ മുഹമ്മദ് ഷുഹൈബിനെ തെരഞ്ഞെടുത്തു. സുജിത് എം എസ് മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ഹെഡ് കോച്ച് സൂജിത് പി.എസ് ന്റെ നേതൃത്വത്തിൽ ത്രീ-ടു-വൺ ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് കേരള ടീം ടൂർണമെന്റിൽ പങ്കെടുത്തത്. ലെഗ്രാസിയേ നിലമ്പൂർ, വോയേജ്ഗ്രാം, എഫ് ക്യുബ് റിത്താൻ, ഹിഡൻ വോയ്സസ് റേ ഓഫ് ഹോപ്പ് എന്നീ സ്ഥാപനങ്ങളുടെ പിന്തുണയ്ക്ക് കേരള ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾ നന്ദി അറിയിച്ചു. മാർച്ച് 27ന് കേരള ടീം നാട്ടിലേക്ക് തിരിച്ചെത്തും.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!