യോഗ്യത റൗണ്ടിൽ ഇന്ന് ബഹ്റൈനെ 2 - 0 ന് തോൽപ്പിച്ചതോടെയാണ് ജപ്പാൻ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്
ടോക്കിയോ: 2026 ഫുട്ബോൾ ലോകകപ്പിലേക്ക് ആദ്യമായൊരു രാജ്യം യോഗ്യത നേടി. ലോക ജേതാക്കളായ അർജന്‍റീനയോ മുൻ ലോക ജേതാക്കളായ ബ്രസിലോ ഫ്രാൻസോ ഒന്നുമല്ല, 2026 ലോകകപ്പിന് യോഗ്യത നേടിയ ആദ്യ രാജ്യം. ഏഷ്യൻ രാജ്യമായ ജപ്പാനാണ് 2026 ലോകകപ്പിന് യോഗ്യത നേടിയ ആദ്യ രാജ്യം. ഏഷ്യൻ മേഖലയിൽ നിന്ന് ജപ്പാൻ നേരിട്ട് യോഗ്യത നേടി. യോഗ്യത റൗണ്ടിൽ ഇന്ന് ബഹ്റൈനെ 2 - 0 ന് തോൽപ്പിച്ചതോടെയാണ് ജപ്പാൻ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്. ഗ്രൂപ്പ് സിയിൽ ജപ്പാൻ ഒന്നാം സ്ഥാനത്താണ്. ഏഷ്യൻ മേഖലയിൽ നിന്ന് 5 രാജ്യങ്ങൾക്കാണ് നേരിട്ട് യോഗ്യത നേടാൻ കഴിയുക. അമേരിക്ക, കാനഡ, മെകിസികോ രാജ്യങ്ങളാണ് 2026 ലോകകപ്പിന് വേദിയാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം