മെസിയില്ലാതെയും അര്‍ജന്‍റീനന്‍ കുതിപ്പ്, അല്‍മാഡ രക്ഷകനായി; ഉറുഗ്വേയെ തളച്ച് ഫിഫ ലോകകപ്പ് യോഗ്യതക്കരികെ

ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഭദ്രമാക്കിയ അർജന്‍റീന 2026 ഫിഫ ലോകകപ്പ് യോഗ്യത ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു

FIFA World Cup Qualifiers Argentina beat Uruguay on Thiago Almada goal

മോണ്ടെവീഡിയോ: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഉറുഗ്വേയ്ക്കെതിരെ അര്‍ജന്‍റീനയ്ക്ക് 1-0ന്‍റെ വിജയം. നിലവിലെ ലോക ചാമ്പ്യന്‍മാര്‍ കൂടിയായ അര്‍ജന്‍റീന തിയാഗോ അല്‍മാഡയുടെ ഒറ്റ ഗോളിനാണ് ജയിച്ചത്. ഇതിഹാസ താരം ലിയോണ‍ല്‍ മെസിയില്ലാതെയാണ് അര്‍ജന്‍റീന കളത്തിലിറങ്ങിയത്. അതേസമയം ഇഞ്ചുറിസമയത്ത് നിക്കോളാസ് ഗോണ്‍സാലസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ജയത്തോടെ അര്‍ജന്‍റീന ലാറ്റിനമേരിക്കന്‍ റൗണ്ടില്‍ നിന്ന് ലോകകപ്പ് യോഗ്യതയ്ക്ക് അടുത്തെത്തി. 

മൈതാനത്ത് ലിയോണല്‍ മെസി ഇല്ലാത്തത് അര്‍ജന്‍റീനയെ തളര്‍ത്തിയില്ല. രണ്ടാംപകുതിയുടെ 68-ാം മിനിറ്റില്‍ തിയാഗോ അല്‍മാഡ അര്‍ജന്‍റനീയക്ക് വിജയഗോള്‍ ഒരുക്കി. 

Latest Videos

ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഭദ്രമാക്കിയ അർജന്‍റീന 2026 ലോകകപ്പ് യോഗ്യത ഏതാണ്ട് ഉറപ്പിച്ചു. ഇനി ഒരു പോയിന്‍റ് കൂടി നേടിയാൽ ഔദ്യോഗികമായി അർജന്‍റീന 2026 ലോകകപ്പ് ടിക്കറ്റ് ഉറപ്പിക്കും. ഇന്ന് മത്സരത്തിനിടെ നിക്കോളാസ് ഗോൺസാലസിന് ചുവപ്പ് കാർഡ് കണ്ടത് അർജൻറീനയ്ക്ക് തിരിച്ചടിയായി. മാര്‍ച്ച് 26-ന് ബ്രസീലിനെതിരായ മത്സരം താരത്തിന് നഷ്ടമാകും. പരിക്കേറ്റ മെസിയടക്കമുള്ള പ്രാധാന താരങ്ങൾ ഇല്ലാതെ യുവനിരയുമായാണ് അർജന്‍റീന കളത്തിലിറങ്ങിയത്. ഇനി അര്‍ജന്‍റീന-ബ്രസീല്‍ മത്സരത്തിനായാണ് ആരാധകരുടെ കാത്തിരിപ്പ്. 

Read more: നേഷന്‍സ് ലീഗ്: പോര്‍ച്ചുഗലിനും ഫ്രാന്‍സിനും ഇറ്റലിക്കും ഞെട്ടിക്കുന്ന തോല്‍വി, സ്പെയിനിന് സമനില

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!