വൃക്കരോഗം ഉള്ളവര്‍ പൊട്ടാസ്യവും ഫോസ്ഫറസും അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.
മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുകയും, ദ്രാവകങ്ങൾ സന്തുലിതമാക്കുകയും, അവശ്യ ധാതുക്കളെ നിയന്ത്രണത്തിൽ നിലനിർത്തുകയും ചെയ്യുന്നത് വൃക്കകളാണ്. അതിനാല്‍ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഭക്ഷണക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. വൃക്കരോഗം ഉള്ളവര്‍ പൊട്ടാസ്യവും ഫോസ്ഫറസും അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.
1. സോഡകളും കോളകളും
പഞ്ചസാര ധാരാളം അടങ്ങിയ സോഡകളും കോളകളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഡാര്‍ക്ക് നിറത്തിലുള്ള സോഡകളില്‍ ഫോസ്ഫോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കും.
2. എനര്‍ജി ഡ്രിങ്കുകള്‍
കഫീനും പഞ്ചസാരയും ധാരാളം അടങ്ങിയ എനര്‍ജി ഡ്രിങ്കുകളും വൃക്കകളുടെ ആരോഗ്യത്തിന് നന്നല്ല. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
3. സ്പോര്‍ട്സ് ഡ്രിങ്കുകള്‍
സോഡിയം, ഷുഗര്‍ തുടങ്ങിയവ അടങ്ങിയ സ്പോര്‍ട്സ് ഡ്രിങ്കുകളുടെ അമിത ഉപയോഗവും വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കും. അതിനാല്‍ ഇവയും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
4. കടകളില്‍ നിന്ന് വാങ്ങുന്ന ഫ്രൂട്ട് ജ്യൂസുകള്‍
കടകളില്‍ നിന്ന് വാങ്ങുന്ന ഫ്രൂട്ട് ജ്യൂസുകളില്‍ കൃത്യമ മധുരവും നിറങ്ങളും അടങ്ങിയിട്ടുണ്ടാകും. ഇവയും വൃക്കകളുടെ ആരോഗ്യത്തിന് നന്നല്ല.
5. മദ്യം
വൃക്കകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും അമിത മദ്യപാനവും ഒഴിവാക്കുക.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ദഹനക്കേട് അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍