ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിഷു സ്പെഷ്യൽ റെസിപ്പികള്‍. 'വിഷുരുചി'യില്‍ ഇന്ന് വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
പാവയ്ക്ക കൊണ്ട് നല്ല ഹെല്‍ത്തി പച്ചടി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പാവയ്ക്ക - 3 എണ്ണം
പച്ചമുളക് -7 എണ്ണം
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
കടുക് - ആവശ്യത്തിന്
ഉലുവ -1 ടീസ്പൂണ്‍
കൊച്ചുള്ളി - 4 എണ്ണം
ഉണക്ക മുളക് - 4 എണ്ണം
തൈര് -2 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ പാവയ്ക്ക കഴുകി വൃത്തിയാക്കി അരിഞ്ഞു അതിലേയ്ക്ക് പച്ച മുളകും ഉപ്പും ഇട്ടു ഇളക്കി കുറച്ചു വെളിച്ചെണ്ണയിൽ വറുത്തു എടുക്കുക. ഇനി ഒരു പാനിലേയ്ക്ക് എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ അതിലേയ്ക്ക് കടുക്, ഉലുവ എന്നിവയിട്ട് പൊട്ടിച്ചു അതിലേക്കു കൊച്ചുള്ളി അരിഞ്ഞതും ഉണക്കമുളകുമിട്ട് മൂപ്പിക്കുക. ഇനി ഇതിലേയ്ക്ക് തൈര് കലക്കി ഒഴിച്ചു ആവശ്യത്തിന് ഉപ്പും ഇട്ടു പാവയ്ക്ക വറുത്തതും ചേർത്താൽ നല്ല അടിപൊളി പാവയ്ക്ക പച്ചടി റെഡി.
Also read: വിഷുവിന് സ്പെഷ്യല്‍ മട്ട അരി പായസം തയ്യാറാക്കാം; റെസിപ്പി