Health Tips: ദഹനക്കേട്‌ അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ ദഹനക്കേട്‌ അകറ്റാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. 

drinks that heal upset stomach naturally

വയറ്റിലെ അസ്വസ്ഥതയാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? ദഹനക്കേട് മൂലമാകാം പലപ്പോഴും ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാകുന്നത്. ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ ദഹനക്കേട്‌ അകറ്റാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. 

1. പെപ്പർമിന്‍റ് ടീ

Latest Videos

ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ പെപ്പർമിന്‍റ് ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനക്കേട്‌ അകറ്റാന്‍ സഹായിക്കും. 

2. ഇഞ്ചി ചായ 

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍  അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നതും വയറ്റിലെ അസ്വസ്ഥതയെ തടയാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. 

3. തൈര് 

പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

4. ബട്ടര്‍മില്‍ക്ക്

ബട്ടര്‍മില്‍ക്കും പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

5. കറ്റാര്‍വാഴ ജ്യൂസ് 

നെഞ്ചെരിച്ചില്‍, അസിഡിറ്റി, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയെ അകറ്റാന്‍ കറ്റാര്‍വാഴ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ചിക്കുന്‍ഗുനിയ; തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങൾ


 

vuukle one pixel image
click me!