മഞ്ഞള്‍ ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

By Web Team  |  First Published Oct 9, 2024, 7:40 PM IST

ദഹനക്കേട്, നെഞ്ചെരിച്ചില്‍, ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്.


നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. ഇവയില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിനിന് ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ്, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളുണ്ട്. അതിനാല്‍ തന്നെ മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദഹനക്കേട്, നെഞ്ചെരിച്ചില്‍, ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്. 

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ആര്‍ത്രൈറ്റിസ് രോഗം മൂലമുള്ള ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുള്ള മഞ്ഞള്‍ വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മഞ്ഞള്‍ ചേര്‍ത്ത വെള്ളം ദിവസവും കൂടിക്കുന്നത് നല്ലതാണ്. 

Latest Videos

undefined

ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും മഞ്ഞളിലെ കുർക്കുമിൻ സഹായിക്കുന്നു. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മഞ്ഞള്‍ വെള്ളം സഹായിക്കും. ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. വണ്ണം കുറയ്ക്കാനും മഞ്ഞൾ ഫലപ്രദമാണ്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും സാധിക്കും. ഇതിനായി എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കാം. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട അഞ്ച് പഴങ്ങള്‍

youtubevideo

click me!