‌ബിരിയാണി ഫ്ലേവർ ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? വീഡിയോയുമായി യുവാവ്

By Web Team  |  First Published Nov 7, 2024, 2:52 PM IST

ബിരിയാണി ഫ്ലേവർ ഐസ്ക്രീം കഴിച്ചപ്പോൾ ഏറെ ഇഷ്ടമായെന്നും അദ്ദേഹം പറയുന്നു. ഇത് ശരിക്കും ഹിറ്റാകാൻ സാധ്യതയുണ്ടെന്നും ആകാശ് വീഡിയോയിൽ പറയുന്നു. 


ഐസ്ക്രീം നമ്മുക്ക് എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഭക്ഷണമാണ്. ഏത് ഫ്ലേവർ ഐസ് ക്രീമാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ മിക്കവരും പറയുന്നത് ചോക്ലേറ്റ് അല്ലെങ്കിൽ വാനില അതും അല്ലെങ്കിൽ സ്ട്രോബെറി ആയിരിക്കും.  സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായിരിക്കുന്നൊരു ഐസ്ക്രീം വീഡിയോയുണ്ട്.  

ബിരിയാണിയുടെ രുചിയുള്ള ഐസ്ക്രീമിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അങ്ങനെയൊരു ഐസ് ക്രീമിനെ കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ബിരിയാണിയുടെ രുചിയിലുള്ള ഒരു വ്യത്യസ്ത ഐസ്ക്രീം. mehta_a ആകാശ് മേത്ത എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ വന്ന വീഡിയോയാണ് വെെറലായിരിക്കുന്നത്. 

Latest Videos

undefined

ആകാശ് മേത്ത വിവിധ രുചിയിലുള്ള ഐസ്ക്രീമുകൾ രുചിച്ച് നോക്കുന്നത് വീഡിയോയിൽ കാണാം. 
മെനുവിൽ കെച്ചപ്പ്, ചിപ്‌സ്, ബിരിയാണി, ഒലിവ് ഓയിൽ, ചായ തുടങ്ങിയ ഫ്ലേവറിലുള്ള ഐസ്ക്രീമുകളാണ് രുചിച്ച് നോക്കുന്നത്.

കെച്ചപ്പ് ഫ്ലേവർ ഐസ്ക്രീം കഴിച്ചതിന് ശേഷം അത് അത്ര പോരെന്നാണ് ആകാശ് വീഡിയോയിൽ പറയുന്നത്.  ബിരിയാണി ഫ്ലേവർ ഐസ്ക്രീം കഴിച്ചപ്പോൾ ഏറെ ഇഷ്ടമായെന്നും അദ്ദേഹം പറയുന്നു. ഇത് ശരിക്കും ഹിറ്റാകാൻ സാധ്യതയുണ്ടെന്നും ആകാശ് വീഡിയോയിൽ പറയുന്നു. 

ഒലീവ് ഓയിൽ ഫ്ലേവറിലുള്ള ഐസ്ക്രീമും ഏറെ നന്നായിട്ടുള്ളതായി വീഡിയോയിൽ പറയുന്നുണ്ട്. ഏറ്റവും അവസാനമായി ചിപ്സ് ഐസ്ക്രീമും ചായ ഫ്ലേവർ ഐസ്ക്രീമും ആകാശ് കഴിച്ച് നോക്കുന്നുണ്ട്. ഒലീവ് ഓയിൽ ഫ്ലേവർ ഐസ്ക്രീം ഇഷ്ടപ്പെട്ടില്ലെന്നും ചായ ഐസ്ക്രീമാണ് കൂടുതൽ നല്ലതെന്നും ആകാശ പറയുന്നു. 

ഈ പറഞ്ഞ ഐസ്ക്രീമെല്ലാം കഴിച്ച് നോക്കണമെന്നുണ്ടെന്ന് വീഡിയോയ്ക്ക് താഴേ ഒരാൾ കമന്റ് ചെയ്തു. ബിരിയാണി ഫ്ലേവർ ഐസ്ക്രീം അത്ര നല്ലതായി തോന്നുന്നില്ലെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തതു. 


 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Akash Mehta (@mehta_a)

click me!