ഭക്ഷണത്തിന് മുമ്പ് കഴിക്കാനുള്ള ഒരു സ്നാക്കാണ് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ഇവര്‍ പങ്കുവയ്ക്കുന്നത്. ഇത് തയ്യാറാക്കാനായി വേണ്ട പ്രധാന ചേരുകള്‍- ഉണങ്ങിയ ഇഞ്ചിപ്പൊടി, അയമോദകപ്പൊടി, ശർക്കര എന്നിവയാണ്. ഉണങ്ങിയ ഇഞ്ചി ദഹനത്തിന് ഏറെ ഗുണകരമാണ്.
ദഹനപ്രശ്‌നങ്ങള്‍ അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. ഇത്തരത്തില്‍ ഭക്ഷണം കഴിച്ചയുടന്‍ വയര്‍ വീര്‍ത്തുവരാതിരിക്കാനുള്ള ഒരു പരിഹാരം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡയറ്റീഷ്യനായ മൻപ്രീത് കൽറ.
ഭക്ഷണത്തിന് മുമ്പ് കഴിക്കാനുള്ള ഒരു സ്നാക്കാണ് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ഇവര്‍ പങ്കുവയ്ക്കുന്നത്. ഇത് തയ്യാറാക്കാനായി വേണ്ട പ്രധാന ചേരുകള്‍- ഉണങ്ങിയ ഇഞ്ചിപ്പൊടി, അയമോദകപ്പൊടി, ശർക്കര എന്നിവയാണ്. ഉണങ്ങിയ ഇഞ്ചി ദഹനത്തിന് ഏറെ ഗുണകരമാണ്. ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാനും ദഹനനാളത്തെ ശമിപ്പിക്കാനും വയറുവേദനയും ഗ്യാസും വയര്‍ വീര്‍ത്തിരിക്കുന്നതും തടയാന്‍ ഇവ സഹായിക്കും.
undefined
അയമോദകപ്പൊടിയും ദഹനത്തിന് ഏറെ ഗുണകരമാണ്. ദഹനം മെച്ചപ്പെടുത്താനും വയറു വീർക്കാനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും. ശര്‍ക്കരയും ദഹനത്തെ പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കും. വയറു വീർക്കാതിരിക്കാൻ ഭക്ഷണത്തിനു മുമ്പ് കഴിക്കേണ്ട ഈ സ്നാക്ക് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം...
അയമോദകപ്പൊടിയും ശർക്കരയും ഒരുമിച്ചു പൊടിച്ചുകൊണ്ട് ഒരു പേസ്റ്റ് ഉണ്ടാക്കാം. ശേഷം , ഒരു പാത്രത്തിൽ, ഉണങ്ങിയ ഇഞ്ചിപ്പൊടിയും, പൊടിച്ച അയമോദകം- ശർക്കര പേസ്റ്റും യോജിപ്പിക്കുക. നന്നായി ഇളക്കിയ ശേഷം ഇവയെ ഉരുളകളാക്കി മാറ്റാം. ശേഷം ഭക്ഷണത്തിന് മുമ്പ് ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
Also read: അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഈ അത്ഭുത ഗുണങ്ങള്‍...