വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് പ്രഭ എഴുതിയ പാചകക്കുറിപ്പ്.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു ശീതളപാനീയമാണ് ഇളനീർ. എങ്കില്‍ ഈ ഓണത്തിന് സ്പെഷ്യല്‍ ഒരു ഇളനീര്‍ പായസം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ഇളനീർ കാമ്പ് -2 കപ്പ്
ഇളനീർ -2 കപ്പ്
പാൽ -2 ലിറ്റർ
ചൗവ്വരി -1 കപ്പ്
പഞ്ചസാര -1/2 കിലോ
ഏലയ്ക്ക -1 സ്പൂൺ
തയ്യാറാക്കുന്ന വിധം
പാല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുത്തതിന് ശേഷം ഏലക്കപ്പൊടിയും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അതിലേയ്ക്ക് വേവിച്ചു വെച്ചിട്ടുള്ള ചൗവ്വരി കൂടി ചേർത്തു കൊടുത്തതിനു ശേഷം അതിലേയ്ക്ക് ഇളനീർ കാമ്പ് നന്നായിട്ട് അരച്ചതും കുറച്ച് കഷ്ണങ്ങളും കൂടി ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് ഇളനീർ കൂടി ഒഴിച്ച് കൊടുത്ത് ലൂസാക്കിയെടുത്ത് വീണ്ടും നല്ലതുപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക. ഇതോടെ രുചികരമായ ഇളനീര്‍ പായസം റെഡി.
Also read: രുചിയൂറും ഈന്തപ്പഴം സേമിയ പായസം തയ്യാറാക്കാം; റെസിപ്പി