കുമ്പളങ്ങ പരിപ്പ് കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ

By Web TeamFirst Published Jun 6, 2024, 11:17 AM IST
Highlights

നാടൻ കുമ്പളങ്ങ പരിപ്പ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?. രശ്മി തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും. 

 

Latest Videos

 

വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് കുമ്പളങ്ങ പരിപ്പ് കറി. ഏറെ രുചികരവും ആരോ​ഗ്യകരവുമാണ് ഈ കറി.നാടൻ കുമ്പളങ്ങ പരിപ്പ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?....

വേണ്ട ചേരുവകൾ

  • കുമ്പളങ്ങ                                      250 ഗ്രാം
  • പരിപ്പ്                                              1/2 കപ്പ്
  • പച്ചമുളക്                                       2 എണ്ണം
  • സവാള                                          ഒന്നിന്റെ പകുതി
  • ഉപ്പ്                                                  ആവശ്യത്തിന്
  • മഞ്ഞപ്പൊടി                                അര ടീസ്പൂൺ         
  •  ജീരകം                                         അര ടീസ്പൂൺ   
  • തേങ്ങ                                             അരക്കപ്പ്
  • കറിവേപ്പില                                 ആവശ്യത്തിന്
  • കടുക്                                             ആവശ്യത്തിന്
  • വെളിച്ചെണ്ണ                                  രണ്ട് ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

കറി തയ്യാറാക്കാൻ വേണ്ടി കുമ്പളങ്ങ തൊലി കളഞ്ഞ് കഴുകി ചെറിയ കഷ്ണങ്ങളാക്കി മാറ്റിവയ്ക്കുക. ഒരു കപ്പ് സാമ്പാർ പരിപ്പ് കഴുകി കുക്കറിലിട്ട് മഞ്ഞപ്പൊടി, ഉപ്പ്, പച്ചമുളക് അര സവാള കഴുകി വച്ചിരിക്കുന്ന കുമ്പളങ്ങയും ചേർത്ത് രണ്ട് വിസിൽ വരുന്നവരെ ഒന്ന് വേവിച്ചെടുക്കുക. അരക്കപ്പ് തേങ്ങ, ജീരകം, വെളുത്തുള്ളി, പച്ചമുളക് കുറച്ചു വെള്ളം ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ശേഷം വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് ചേർത്ത് കൊടുക്കുക. നന്നായിട്ട് തിളച്ചതിനു ശേഷം കുറച്ചു വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് താളിച്ചെടുക്കുക.

ബ്രേക്ക്ഫാസ്റ്റിന് ഒരു ഹെൽത്തി ദോശ ആയാലോ? ഈസി റെസിപ്പി

 

click me!