ലോട്ടസ് ബിസ്കോഫ് ബിസ്ക്കറ്റ് കൊണ്ട് വ്യത്യസ്തമായൊരു കേക്ക് ഉണ്ടാക്കിയാലോ?. രജിനി എം തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വായിൽ വെള്ളമൂറുന്ന രുചിയിൽ സ്പെഷ്യൽ ലോട്ടസ് ബിസ്കോഫ് കേക്ക്.
വേണ്ട ചേരുവകൾ
1. ലോട്ടസ് ബിസ് കോഫ് ബിസ്ക്കറ്റ് 250 ഗ്രാം
2. ബട്ടർ 50 ഗ്രാം
3. വിപ്പിങ്ങ് ക്രീം ഒരു കപ്പ് (240 ml)
4. ലോട്ടസ് ബിസ് കോഫ് സ്പ്രെഡ്ഡ് 100 gm ( നമ്മുടെ കയ്യിൽ ഉള്ള ഏത് സെപ്രെഡ്ഡും (ന്യൂട്ടെല്ല, ഹേസൽ നട്ട് ഏതുവേണമെങ്കിലും ഉപയോഗിക്കാം.
5. ക്രീം ചീസ് 500 ml പാലിൽ നിന്നും ഉണ്ടാക്കിയത് (പാല് തിളയ്ക്കുമ്പോൾ ചെറുനാരങ്ങ നീര് ഒഴിച്ചു പാല് പിരിച്ച ശേഷം കോട്ടൺ തുണിയിൽ അരിച്ച് മിക്സിയിൽ അടിച്ചെടുത്തത്)
തയ്യാറാക്കുന്ന വിധം
ആദ്യം 1 കിലോയ്ക്കുള്ള കേക്ക് ടിൻ എടുത്ത് വയ്ക്കുക. ആദ്യം ബിസ്കറ്റ് മിക്സിയിൽ അടിച്ചെടുക്കുക. അതിലേക്ക് ബട്ടർ ഉരുക്കി ഒഴിച്ച് മിക്സ് ചെയ്തെടുക്കുക. അതിൽ നിന്ന് അലങ്കരിക്കാനുള്ളത് അൽപം മാറ്റി വയ്ക്കുക. ശേഷം ബാക്കിയുള്ളത് കേക്ക് ടിന്നിലേക്ക് ഒഴിച്ച് ഫ്രിഡ്ജിൽ സെറ്റ് ആവാൻ വയ്ക്കുക. ശേഷം വിപ്പിങ്ങ് ക്രീം അധികം സ്റ്റിഫ് ആകാതെ അടിച്ച് വയ്ക്കുക. അതിലേക്ക് തയ്യാറാക്കി വച്ച ക്രീം ചീസും സ്പ്രെഡ്ഡിൻ്റെ പകുതിയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം കേക്ക് ടിന്നിൽ രണ്ടാമത്തെ ലെയർ ആയി സെറ്റ് ചെയ്യുക. വീണ്ടും ഫ്രിഡ്ജിൽ വയ്ക്കുക. ബാക്കിയുള്ളവ മെൽറ്റ് ചെയ്ത കേക്കിനു മീതെ നിരത്തിയ ശേഷം കേക്ക് മാറ്റിവച്ച ബിസ്ക്കറ്റ് പൗഡർ കൊണ്ട് അലങ്കരിച്ച ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുത്താൽ ചീസ് കേക്ക് തയ്യാർ.