ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് ദീപ നായര്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ചൂടുകാലത്ത് കുടിക്കാന്‍ പറ്റിയ ഒരു ആരോഗ്യകരമായ പാനീയമാണ് ജിഞ്ചര്‍ ലെമണ്‍ ജ്യൂസ്. ഇവ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
വേണ്ട ചേരുവകൾ
ഇഞ്ചിനീര് - രണ്ട് ടേബിൾസ്പൂൺ
നാരങ്ങാനീര് - രണ്ട് നാരങ്ങയുടെ
പഞ്ചസാര - ആറ് ടേബിൾ സ്പൂൺ
വെള്ളം
ചിൽഡ് സോഡ - 250 മിലി
തയ്യാറാക്കുന്ന വിധം
അല്പം വെള്ളത്തിൽ പഞ്ചസാര അലിയിച്ച് ഇഞ്ചിനീരും നാരങ്ങാനീരും ചേർത്തിളക്കി പകുതി വീതം രണ്ടു ഗ്ലാസിൽ ഒഴിച്ച് ചിൽഡ് സോഡ ചേർത്തിളക്കി സെർവ് ചെയ്യാം.
Also read: ഹെല്‍ത്തി മാതളനാരങ്ങാ മോജിറ്റോ ലെമണേഡ് തയ്യാറാക്കാം; റെസിപ്പി