കാപ്‌സിക്കത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

By Web Team  |  First Published Oct 13, 2023, 9:48 AM IST

കാപ്‌സിക്കത്തിന്റെ പോഷക ഗുണങ്ങൾ ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. ഭാരം നിയന്ത്രിക്കുന്നതിനുള്ള പോഷകങ്ങൾ കാപ്സിക്കത്തിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ അമിത വിശപ്പ് നിയന്ത്രിക്കുന്നു.
 


ധാരാളം പോഷക​ഗുണങ്ങളുള്ള പച്ചക്കറിയാണ് കാപ്സിക്കം. ചുവപ്പ് , പച്ച,മഞ്ഞ് നിറങ്ങളിലാണ് സാധാരണയായി കാപ്സിക്കം കണ്ടുവരുന്നത്. വിറ്റാമിൻ എ, സി, ബീറ്റാ കരോട്ടിൻ, നാരുകൾ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ്‌ കാപ്സിക്കം. വിറ്റാമിൻ സി, എ, ഫോളേറ്റ്, ഡയറ്ററി ഫൈബർ എന്നിവയും മറ്റ് പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന്റെ സ്ഥിരമായ ഉപയോഗം ആരോഗ്യത്തോടെ നിലനിർത്തും.

കാപ്‌സിക്കത്തിന്റെ പോഷക ഗുണങ്ങൾ ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. ഭാരം നിയന്ത്രിക്കുന്നതിനുള്ള പോഷകങ്ങൾ കാപ്സിക്കത്തിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ അമിത വിശപ്പ് നിയന്ത്രിക്കുന്നു.

Latest Videos

undefined

കാപ്സിക്കത്തിൽ ഉയർന്ന അളവിൽ വിറ്റാമിൻ ബി 6 അടങ്ങിയിട്ടുണ്ട്. കൂടാതെ നിരവധി ഉപാപചയ പ്രക്രിയകൾ ഈ വിറ്റാമിനെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ, വിറ്റാമിൻ ബി 6 രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഭക്ഷണ സമയത്ത് പഞ്ചസാരയുടെ ആസക്തിയും അമിതഭക്ഷണവും ഒഴിവാക്കാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്തേണ്ടത് പ്രധാനമാണ്.

എല്ലുകളുടെ ആരോ​ഗ്യത്തിന് പ്രധാനമായ ഒരു ധാതുവും മാംഗനീസ്. കാപ്‌സിക്കത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ, എല്ലുകളെ ശക്തിപ്പെടുത്തുന്നതും ഓസ്റ്റിയോപൊറോസിസ് തടയുന്നതും കാപ്‌സിക്കം സഹായകമാണ്. ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ അടങ്ങിയ കാപ്‌സിക്കം വീക്കം ഒഴിവാക്കാൻ എളുപ്പത്തിൽ സഹായിക്കുമെന്ന് യൂറോപ്യൻ ജേണൽ ഓഫ് ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

ഈ പച്ചക്കറി കഴിക്കുന്നത് ആസ്ത്മ, സൈനസൈറ്റിസ്, വിട്ടുമാറാത്ത പെപ്റ്റിക് അൾസർ എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. കാപ്‌സിക്കത്തിൽ ക്യാപ്‌സൈസിൻ എന്ന സജീവ ഘടകം അടങ്ങിയിട്ടുണ്ടെന്ന് ആന്റി കാൻസർ റിസർച്ച് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇത് കാൻസർ കോശങ്ങളുടെ വളർച്ച  തടയുന്നതിന് ​ഫലപ്രദമാണ്.

ഇൻസുലിൻ പ്രതിരോധം മൂലമോ പാൻക്രിയാസിന് ആവശ്യമായ ഇൻസുലിൻ ഹോർമോൺ ഉത്പാദിപ്പിക്കാനുള്ള കഴിവില്ലായ്മ മൂലമോ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. കാപ്‌സിക്കത്തിൽ അടങ്ങിയിരിക്കുന്ന കാപ്‌സൈസിൻ പ്രമേഹത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

വിറ്റാമിൻ സി, ബയോ ആക്റ്റീവ് ഫൈറ്റോകെമിക്കൽ എന്നിവയാൽ സമ്പുഷ്ടമായതിനാൽ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ കഴിയും. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു.

Read more വായിലെ കാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

 

click me!