മത്തങ്ങ വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം എട്ട് ഗുണങ്ങള്‍

By Web TeamFirst Published Oct 2, 2024, 10:26 PM IST
Highlights

മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേണ്‍, പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവയൊക്കെ മത്തങ്ങ വിത്തില്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ് മത്തങ്ങ വിത്തുകൾ.  മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേണ്‍, പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ  തുടങ്ങിയവയൊക്കെ മത്തങ്ങ വിത്തില്‍ അടങ്ങിയിട്ടുണ്ട്. 

മത്തങ്ങ വിത്തുകള്‍ കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Latest Videos

1. ഹൃദയാരോഗ്യം 

മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ഇവയെല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കാനും, കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

2. രോഗ പ്രതിരോധശേഷി

വിറ്റാമിൻ സിയും സിങ്കും അടങ്ങിയ മത്തങ്ങ വിത്തുകള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

3.  എല്ലുകളുടെ ആരോഗ്യം

മഗ്നീഷ്യം അടങ്ങിയ മത്തങ്ങ വിത്തുകള്‍ പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

4. ദഹനം 

ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

5. പ്രമേഹം 

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഫൈബറും അടങ്ങിയ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. 

6. വണ്ണം കുറയ്ക്കാന്‍ 

മത്തങ്ങ വിത്തുകളുടെ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും ഇവ സഹായിക്കും. 

7. നല്ല ഉറക്കം

ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനത്തിന് ഇവ സഹായിക്കും. അതിനാല്‍ മത്തങ്ങ വിത്തുകൾ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ ഗുണം ചെയ്യും. 

8. ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ; അഞ്ച് ഗുണങ്ങളുണ്ട്

youtubevideo

click me!