Latest Videos

ബാർലി വെള്ളം ഇങ്ങനെ തയ്യാറാക്കി കൂടിക്കൂ, അറിയാം ഗുണങ്ങള്‍

By Web TeamFirst Published Jun 7, 2024, 2:12 PM IST
Highlights

ബാർലി ധാന്യങ്ങൾ വെളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുന്ന പാനീയമായ ബാർലി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

വിറ്റാമിനുകള്‍, ധാതുകള്‍, നാരുകൾ,  ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബാർലി. ബാർലി ധാന്യങ്ങൾ വെളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുന്ന പാനീയമായ ബാർലി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഉയർന്ന നാരുകൾ ഉള്ളതിനാൽ ബാര്‍ലി വെള്ളം പതിവായി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും. 

നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ബാര്‍ലി വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.  കൊളസ്ട്രോൾ കുറയ്ക്കാനും ബാര്‍ലി വെള്ളം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ബാര്‍ലി വെള്ളം പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ ബാർലി വെള്ളം ഫലപ്രദമാണ്. ബാര്‍ലി വെള്ളത്തിന്‍റെ ഗ്ലൈസമിക് സൂചികയും കുറവാണ്. 

ശരീരത്തിന് ജലാംശം നൽകാനും നിർജ്ജലീകരണം തടയാനും ബാർലി വെള്ളം സഹായിക്കും. ബാർലി വെള്ളം വൃക്കകളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.  മൂത്രനാളിയിലെ അണുബാധ, വൃക്കയിലെ കല്ല് തുടങ്ങിയവയുടെ സാധ്യതയെ തടയാന്‍ ഇവ സഹായിക്കും. 

ബാർലി വെള്ളം തയ്യാറാക്കേണ്ട വിധം: 

ബാര്‍ലി വെള്ളം തയ്യാറാക്കാനായി ആദ്യം ഒരു ടേബിൾ സ്പൂൺ ബാർലി കഴുകിയെടുക്കുക. ഏകദേശം 6-7 മണിക്കൂർ വെള്ളത്തിൽ മുക്കിവയ്ക്കുക. ശേഷം അത് മാറ്റിവെക്കുക. ഇനി ഒരു പാൻ എടുത്ത് അതിൽ കുതിർത്ത ബാർലിയും രണ്ട് കപ്പ് വെള്ളവും ചേർക്കുക. ബാർലി മൃദുവാകുന്നതുവരെ കുറഞ്ഞ ചൂടിൽ വേവിക്കുക. ഇതിന് ഏകദേശം 10-15 മിനിറ്റ് എടുക്കും. ശേഷം ബാർലി വെള്ളം ഒരു കണ്ടെയ്നറിലാക്കി മാറ്റി വെക്കുക. ഇനി ഒരു പാത്രത്തിൽ എണ്ണ, ജീരകം, കറിവേപ്പില, അരിഞ്ഞ പച്ചമുളക് എന്നിവ ചേർത്ത് ഇളക്കുക. ശേഷം ഇവ ബാർലി വെള്ളത്തിൽ ചേർക്കുക. രുചിക്കായി, പകുതി നാരങ്ങ കൂടി പിഴിഞ്ഞ് കുറച്ച് പഞ്ചസാര ചേർത്ത് കുടിക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഏഴ് സീഡുകള്‍

youtubevideo


 

click me!