ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് സുർജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് വാഴപ്പിണ്ടി. എങ്കില്‍ പിന്നെ സ്പെഷ്യല്‍ ഒരു വാഴപ്പിണ്ടി നാരങ്ങ ജ്യൂസ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
വാഴപ്പിണ്ടി - 1 കപ്പ്
മോര് -2 കപ്പ്
നാരങ്ങാ നീര് -2 നാരങ്ങയുടെ
ഉപ്പ് -1 സ്പൂൺ
ഇഞ്ചി -1 സ്പൂൺ.
പച്ചമുളക് -1 എണ്ണം
ഐസ് ക്യൂബ് -1 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം മിക്സിയുടെ ജാറിലേയ്ക്ക് മോരും വാഴപ്പിണ്ടിയും നാരങ്ങാ നീരും ഉപ്പും ഇഞ്ചിയും പച്ചമുളകും ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ഇനി കുറച്ചുകൂടി വെള്ളം ഒഴിച്ച് ലൂസാക്കി കുടിക്കാവുന്നതാണ്.
Also read: വേനല്‍ ചൂടിനെ തോല്‍പ്പിക്കാന്‍ നൊങ്ക് സർബത്ത്; റെസിപ്പി