പയർ​വർഗങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

By Web Team  |  First Published Aug 23, 2024, 5:05 PM IST

ശരീരത്തിന് വേണ്ട പ്രോട്ടീനുകളും ഫൈബറുമൊക്കെ ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പതിവായി പയർ​വർഗങ്ങൾ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Amazing Health Benefits Of Lentils You Should Know

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് പരിപ്പ്  അഥവാ പയർ​വർഗങ്ങൾ. ശരീരത്തിന് വേണ്ട പ്രോട്ടീനുകളും ഫൈബറുമൊക്കെ ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പതിവായി പയർ​വർഗങ്ങൾ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്

Latest Videos

ഫൈബര്‍ ധാരാളം അടങ്ങിയ പയർ​വർഗങ്ങൾ പതിവായി കഴിക്കുന്നതു ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  മലബന്ധം പോലെയുള്ള ദഹന പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പയർ​വർഗങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്

ഫൈബര്‍ ധാരാളം അടങ്ങിയ പയർ​വർഗങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പയറുവര്‍ഗങ്ങള്‍ ധാരാളമായി കഴിക്കാം. 

മൂന്ന്

ഫൈബര്‍, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ പയർ​വർഗങ്ങൾ കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  

നാല്

അയേണ്‍ അഥവാ ഇരുമ്പ് ധാരാളം അടങ്ങിയ പയർ​വർഗങ്ങൾ കഴിക്കുന്നത് വിളര്‍ച്ചയെ തടയാനും ഗുണം ചെയ്യും. 

അഞ്ച് 

ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും പയർ​വർഗങ്ങൾ സഹായിക്കും. 

ആറ്

പ്രോട്ടീനിന്‍റെ കലവറയാണ് പയർ​വർഗങ്ങൾ. അതിനാല്‍ ഇവ ശരീര ഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലതാണ്. കൂടാതെ ഇവയില്‍ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും പയർ​വർഗങ്ങൾ കഴിക്കാവുന്നതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Also read: തൈര് കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂട്ടുമോ?

youtubevideo
 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image