വിജയ് നായകനായി എത്തിയ സര്‍ക്കാര്‍ ബോക്സ് ഓഫീസില്‍ വൻ കളക്ഷൻ നേടി മുന്നേറുന്നു. റിലീസ് ദിവസം തന്നെ തമിഴ്നാട്ടില്‍ നിന്ന് മാത്രമായി ചിത്രം 32 കോടി രൂപയിലധികം സ്വന്തമാക്കിയിരുന്നു. ചെന്നൈയില്‍ നിന്ന് മാത്രമായി 2.37 കോടി രൂപയും സ്വന്തമാക്കി. രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ ചിത്രം ചെന്നൈയില്‍ നിന്ന് മൊത്തം 4.69 കോടി രൂപയാണ് കളക്ഷൻ നേടിയത്. തമിഴ്നാട്ടിലെ കളക്ഷൻ മൊത്തം 50 കോടി രൂപയായെന്നുമാണ് റിപ്പോര്‍ട്ട്.

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍ത് ചിത്രം വിജയ്‍യുടെ കരിയറിലെ എക്കാലത്തേയും മികച്ച വിജയമായി മാറുമെന്നാണ് കരുതുന്നത്. തമിഴ്‍നാട് രാഷ്‍ട്രീയത്തില്‍ ഇടപെടുന്ന ഒരു കോര്‍പറേറ്റ് മേധാവിയായാണ് വിജയ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഗൂഗിള്‍ സിഇഒയെ പോലുള്ള കഥാപാത്രമായിരിക്കും വിജയ്‍യുടെത് എന്ന് നേരത്തെ തന്നെ സംവിധായകൻ പറഞ്ഞിരുന്നു. എ ആര്‍ റഹ്‍മാനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വരലക്ഷ്‍മി ശരത്‍കുമാര്‍ ആണ് പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തുപ്പാക്കി, കത്തി എന്ന ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എ ആര്‍ മുരുഗദോസും വിജയ്‍യും ഒന്നിക്കുന്ന ചിത്രമാണ് എന്ന പ്രത്യേകതയുമുണ്ട്.