'സിനിമയിൽ പവർ​ഗ്രൂപ്പുണ്ടാകാം, അതിൽ സ്ത്രീകളുമുണ്ടാകാം, കോൺക്ലേവ് പ്രശ്നങ്ങൾക്കുള്ള പരിഹാരമല്ല'

By Web Team  |  First Published Aug 24, 2024, 3:55 PM IST

കരാർ ഒപ്പിട്ട 9 സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ട്. സിനിമ കോൺക്ലേവ് പ്രശ്നത്തിന് പരിഹാരമല്ല. 


തിരുവനന്തപുരം: സിനിമയിലെ പവര്‍ഗ്രൂപ്പില്‍ സ്ത്രീകളുമുണ്ടാകാമെന്ന് നടി ശ്വേത മേനോന്‍. കരാര്‍ ഒപ്പിട്ട 9 സിനിമകള്‍ നഷ്ടമായിട്ടുണ്ടന്നും ശ്വേത പറഞ്ഞു. സിനിമ കോണ്‍ക്ലേവ് പ്രശ്നത്തിനുള്ള പരിഹാരമല്ല. അമ്മ ഭാരവാഹി ആയിരുന്ന സമയത്ത് തനിക്ക് ആരും ലൈംഗിക അതിക്രമ പരാതി നല്‍കിയിട്ടില്ല. സംവിധായകന്‍ രഞ്ജിത്തിനെതിരായ ആരോപണം സത്യമോ അല്ലയോ എന്നറിയില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്നും ശ്വേത പ്രതികരിച്ചു.

സിനിമ മേഖലയിൽ തനിക്ക് ഇതുവരെ മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. തന്നോട് ഇതുവരെ ആരും ഒരനുഭവങ്ങളും പറഞ്ഞിട്ടില്ല. നോ പറയേണ്ടിടത്ത് താൻ നോ പറഞ്ഞിട്ടുണ്ടെന്നും സിനിമ മേഖലയിൽ താൻ ഹാപ്പിയാണെന്നും ശ്വേത വ്യക്തമാക്കി. സിനിമയിൽ പവർ​ഗ്രൂപ്പ് ഉണ്ടാകാം. അതിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടാകാം. തനിക്ക് വരാനുള്ള സിനിമകൾ വരുമെന്ന് പറഞ്ഞ ശ്വേത സിനിമകൾ ഇല്ലാതെയും ഇരുന്നിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചു. 

Latest Videos

undefined

കരാർ ഒപ്പിട്ട 9 സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ട്. സിനിമ കോൺക്ലേവ് പ്രശ്നത്തിന് പരിഹാരമല്ല. സ്ത്രീകൾ എന്തുകൊണ്ടാണ് സ്ത്രീകളെ സപ്പോർട്ട് ചെയ്യാത്തത്? നിയമം മാറേണ്ട സമയം കഴിഞ്ഞു. ലൊക്കേഷനിൽ എനിക്കുള്ള ആവശ്യങ്ങൾ ചോദിച്ച് വാങ്ങിയിട്ടുണ്ട്. സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണത്തിൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കണം എന്നായിരുന്നു ശ്വേത മേനോന്റെ പ്രതികരണം. 

click me!