സിനിമാ തിരക്കഥയെ വെല്ലുന്നതായിരുന്നു ശ്രീദേവിയുടെ പ്രണയവും വിവാഹവുമെല്ലാം. സിനിമക്ക് പുറത്തും താരത്തെ പ്രണയിക്കാന്‍ ലക്ഷോപലക്ഷം ആരാധകരുണ്ടായിരുന്നെങ്കിലും നായകരുടെ മത്സരവും കടുത്തതായിരുന്നു. ഏറെ വിവാദങ്ങളുണ്ടാക്കിയാണ് സംവിധായകന്‍ ബോണി കപൂറുമാറിനെ ശ്രീ വിവാഹം കഴിച്ചത്
അഴകിന്റെ റാണിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമില്ലായിരുന്നു. ആരാധാകരെക്കാള്‍ കടുത്ത പ്രണയമായിരുന്നു നായകന്മാര്‍ക്ക്. തെന്നിന്ത്യയിലെയും ബോളിവുഡിലെയും പല നായകരും ശ്രീക്ക് പിന്നാലെ വട്ടം ചുറ്റിയത് ഗോസിപ്പ് കോളങ്ങളെ എന്നും ചൂട് പിടിപ്പിച്ചു.
undefined
മിഥുന്‍ ചക്രവര്‍ത്തിയുമായി 1984ല്‍ ജാഗ് ഉഡ്താ ഇന്‍സാനിന്റെ സെറ്റിലാണ് ആദ്യ താര പ്രണയം പൂവിട്ടത്. ഇരുവരുടേയും തീവ്രപ്രണയം പരസ്യമായതോടെ മിഥുന്റെ ഭാര്യ യോഗി ബാലി ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീദേവി, മിഥുന്‍ ബന്ധത്തിന് അതോടെ തിരശീല വീണു. ശ്രീദേവിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നെന്ന് മിഥുന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
പിന്നീട് സിനിയിലെ റൊമാന്‍ട്രിക് നായകന്മാരെക്കാള്‍ ആവേശത്തോടെയാണ് ബോണി കപൂര്‍ ശ്രീയെ പ്രണയിച്ചത്. 1970 കളില്‍ ശ്രീദേവിയുടെ തമിഴ് സിനിമ കണ്ട് ആവേശം മൂത്ത ബോണി പിന്നീട് അവരെ ബോളിവുഡിലെത്തിക്കാന്‍ ആഗ്രഹിച്ചു. അന്ന് ബോണി ബോളിവുഡിലെ തുടക്കക്കാരന്‍ മാത്രം. ശ്രീദേവി സെറ്റുകളില്‍ നിന്ന് പറക്കുന്ന താരറാണിയും.
മിസ്റ്റര്‍ ഇന്ത്യക്ക് വേണ്ടി ബോണി ശ്രീദേവിക്ക് ഓഫര്‍ ചെയ്തത് 11 ലക്ഷം രൂപ. അക്കാലത്തെ ഏറ്റവും ഉയര്‍ന്ന താരപ്രതിഫലം. രാജകുമാരിയുടെ ബോളിവുഡ് വരവേല്‍പ്പ് മിസ്റ്റര്‍ ഇന്ത്യയുടെ സെറ്റില്‍. ശ്രീദേവിയെയും അമ്മയെയും മുന്നില്‍ നിരന്തം മതിപ്പുണ്ടാക്കാനായി സെറ്റില്‍ ബോണി തകര്‍ത്തഭിനയിച്ചതായി ഗോസിപ്പുകള്‍ ഇറങ്ങി.
ഇതിനിടെ ശ്രീദേവിയുടെ അമ്മ അസുഖബാധിതയായി വിദേശത്ത് ചികിത്സ തേടിയപ്പോള്‍ എല്ലാ പിന്തുണയും നല്‍കി ബോണി ഒപ്പം നിന്നു. ബോണിയുടെ ആദ്യ വിവാഹം 1983 ലായിരുന്നു. ടെലിവിഷന്‍ നിര്‍മ്മാതാവായ മോണ ഷൂരിയെയായിരുന്നു ബോണിയുടെ ആദ്യ ഭാര്യ. അര്‍ജുന്‍ കപൂറും അന്‍ഷൂലയും മടക്കം 2 മക്കളും ബോണിക്കുണ്ടായിരുന്നു.
മോണയും ശ്രീദേവിയും നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ശ്രദേവിയും ബോണിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണു. ശ്രീദേവി ഗര്‍ഭിണിയായതോടെ പ്രശ്‌നങ്ങള്‍ വഷളായി. മോണയുടെ അമ്മ സാറ്റി ചാറ്റര്‍ജി പരസ്യമായി ശ്രീദേവിയെ കൈയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് വരെ എത്തി കാര്യങ്ങള്‍. വിവാദങ്ങള്‍ക്കൊടുവില്‍ ശ്രീദേവിയെ ബോണി വിവാഹം കഴിക്കുന്നത് ജൂണ്‍ 2 1996 നാണ്. 2012 മാര്‍ച്ച് 25 ന് മോണ അര്‍ബുദം ബാധിച്ച് മരിച്ചു.
താരമായ ഭാര്യയെ വിവാഹശേഷം വീട്ടിലിരുത്തുന്ന പതിവ് ഭര്‍ത്താക്കന്മാറുടെ റോള്‍ ബോണിക്ക് ഇഷ്ടമല്ലായിരുന്നു. ഇംഗ്ലീഷ് വിംഗ്ലീഷിലിടെയുള്ള ശ്രീദേവിയുടെ രണ്ടാം വരവിന് ബോണി നല്‍കിയത് അകമഴിഞ്ഞ പിന്തുണ. സിനിമ തന്നെ ജീവിതമാക്കിയ ദമ്പതികളുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു മകള്‍ ജാഹ്നവിയുടെ അരങ്ങേറ്റം. മകളെ സ്‌ക്രീനില്‍ കാണും മുമ്പെ ശ്രീ യാത്രയായി, പക്ഷെ അവസാന നിമിഷവും നായിക ബോണിക്കൊപ്പമായിരുന്നു.