കഴിഞ്ഞ ദിവസം തനുശ്രീയുടെ ആരോപണം നാന പടേക്കർ നിഷേധിച്ചിരുന്നു. ലൈംഗീകമായി ഉപദ്രവമെന്നാൽ നിങ്ങൾ അർഥമാക്കുന്നത് എന്താണ്. സെറ്റിൽ തനിക്കൊപ്പം അമ്പതോ നൂറോ പേരുണ്ടാകുമെന്നും നാന പടേക്കർ പറഞ്ഞു
മുംബൈ: സിനിമാ സെറ്റിൽ മോശമായി പെരുമാറിയെന്ന നടി തനുശ്രീ ദത്തയുടെ ആരോപണത്തിനെതിരെ നടൻ നാന പടേക്കർ വക്കീൽ നോട്ടീസ് അയച്ചു. തനുശ്രീ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് നാന പടേക്കറുടെ അഭിഭാഷകൻ പറഞ്ഞു. തനുശ്രീ വ്യാജ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. അവർ നുണ പറയുന്നു. ആരോപണത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായും പടേക്കറുടെ അഭിഭാഷകൻ ശിരോദ്ക്കർ അറിയിച്ചു.
കഴിഞ്ഞ ദിവസം തനുശ്രീയുടെ ആരോപണം നാന പടേക്കർ നിഷേധിച്ചിരുന്നു. ലൈംഗീകമായി ഉപദ്രവമെന്നാൽ നിങ്ങൾ അർഥമാക്കുന്നത് എന്താണ്. സെറ്റിൽ തനിക്കൊപ്പം അമ്പതോ നൂറോ പേരുണ്ടാകുമെന്നും നാന പടേക്കർ പറഞ്ഞു. പത്തുവർഷങ്ങൾക്കു മുമ്പ് ഉണ്ടായ സംഭവത്തെക്കുറിച്ചാണ് തനുശ്രീ വെളിപ്പെടുത്തൽ നടത്തിയത്. ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചിൽ. 2009 ൽ പുറത്തിറങ്ങിയ "ഹോണ്‍ ഒ.കെ' എന്ന ചിത്രത്തിന്റെ സെറ്റില്‍ നാന പടേക്കർ മോശമായി പെരുമാറിയെന്നാണ് തനുശ്രീ ആരോപിച്ചത്.