'ഞങ്ങൾക്ക് ഒരേ പ്രായമാണ്, ഞാനതൊക്കെ പറഞ്ഞപ്പോൾ മീര എന്നെ ഒരുപാട് ആശ്വസിപ്പിച്ചു'; മഞ്ജു പത്രോസ്

ലോഹിതദാസ് സംവിധാനം ചെയ്ത ചക്രം ആണ് മഞ്ജു പത്രോസിന്റെ ആദ്യത്തെ സിനിമ.

actress manju pathrose talk about meera jasmine

സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. 'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. പിന്നീട് ബിഗ് ബോസ് മൽസരാർത്ഥി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. ലോഹിതദാസ് സംവിധാനം ചെയ്ത ചക്രം ആണ് മഞ്ജു പത്രോസിന്റെ ആദ്യത്തെ സിനിമ. ചിത്രത്തിൽ നായികയായ മീരാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് താരം ഇപ്പോൾ. 

'ചക്രം എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. അതിൽ മീരാ ജാസ്മിൻ ആയിരുന്നു നായിക. ക്വീൻ എലിസബത്തിൽ അഭിനയിക്കാൻ പോയപ്പോളാണ് ഞങ്ങൾ വീണ്ടും കാണുന്നത്. എനിക്ക് മീരയെ അറിയാമല്ലോ. പക്ഷെ മീരക്ക് എന്നെ അറിയുമായിരുന്നില്ല. ഇത്രയും വർഷങ്ങൾ ആയില്ലേ. ഞാൻ അങ്ങോട്ട് പറഞ്ഞു നമ്മൾ ചക്രം സിനിമയിൽ അഭിനയിച്ചിരുന്നു എന്ന്. അയ്യോ, ആണോ എന്ന് ചോദിച്ചു. ശരിക്കും ഞങ്ങൾക്ക് ഒരേ പ്രായമാണ്. പക്ഷെ ഞാനിരിക്കുന്നതും മീരയിരിക്കുന്നതും നോക്കൂ. പലർക്കും കേൾവിക്കാരാകാൻ ഇഷ്ടമല്ല. പറയാനാണ് ഇഷ്ടം. പക്ഷേ മീരക്ക് കേൾവിക്കാരിയാകാൻ ഭയങ്കര ഇഷ്ടമാണ്. നമ്മുടെ കാര്യങ്ങൾ കേൾക്കാനും മീരയുടെ അനുഭവങ്ങൾ പറയാനും ഒക്കെ ആൾക്ക് ഇഷ്ടമായിരുന്നു. നല്ല കൊച്ചാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ കുറെ സംസാരിച്ചപ്പോൾ എന്നെ ഏറെ ആശ്വസിപ്പിച്ചു. ഞാൻ വീട്ടിൽ വരാം എന്നൊക്കെ എന്നോട് പറഞ്ഞു', എന്ന് മഞ്ജു പത്രോസ് പറഞ്ഞു.

Latest Videos

'ജാൻമണിയെ പോലുള്ളവർ പിച്ചയെടുത്ത് ജീവിക്കുന്നതാണ് അവർക്ക് കാണേണ്ടത്'; തുറന്നടിച്ച് അഭിഷേക് ജയദീപ്

'ലൈഫ് സ്റ്റൈൽ ഒക്കെ മാറ്റണം എന്നൊക്കെ എന്നോട് മീര പറഞ്ഞു. പുള്ളിക്കാരിയുടെ ലൈഫ് സ്റ്റൈലൊക്കെ എനിക്ക് പറഞ്ഞു തന്നു. എനിക്ക് അത് മനസിലായില്ല എങ്കിലും എന്നോട് എല്ലാം പറഞ്ഞു തരാൻ കാണിച്ച മനസ് ഉണ്ടല്ലോ അതൊക്കെ വലിയ കാര്യമാണ്', മഞ്ജു പത്രോസ് കൂട്ടിച്ചേർത്തു. ഒരു സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!