മലയാളത്തിന്റെ പ്രിയനടി മീര ജാസ്‍മിന്‍ ഒരു വന്‍ തിരിച്ചുവരവിനു ഒരുങ്ങുകയാണ്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മീരാ ജാസ്‍മിന്‍ തിരിച്ചെത്തുന്നത്. 10 കല്‍പ്പനകള്‍ എന്ന സിനിമയിലാണ് മീരാ ജാസ്‍മിന്‍ പൊലീസ് ഓഫീസറെ അവതരിപ്പിക്കുന്നത്. ഡോണ്‍ മാക്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ അനൂപ് മേനോനും മുരളി ഗോപിയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. അനുമോളും കനിഹയും ചിത്രത്തിലുണ്ട്.
undefined
സമീപകാലത്ത് മലയാള സിനിമയിലെ ട്രെന്‍ഡായിരിക്കുകയാണ് പൊലീസ് വേഷങ്ങള്‍. അടുത്തകാലത്തെ ശ്രദ്ധേയമായ പൊലീസ് വേഷങ്ങള്‍ ഇതാ..
യുവതാരം നിവിന്‍ പോളിയാണ് പൊലീസ് വേഷത്തില്‍ എത്തി അടുത്തകാലത്ത് ട്രെന്‍ഡിനു തുടക്കമിട്ടത്. സൂപ്പര്‍നായിക മഞ്ജു വാര്യര്‍ വരെ പൊലീസായി. ഏറ്റവും ഒടുവില്‍ പൊലീസ് വേഷത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ജയസൂര്യയാണ്. ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം (ഇടി) എന്ന സിനിമയിലൂടെയാണ് ജയസൂര്യ വീണ്ടും പൊലീസ് വേഷത്തിലെത്തുന്നത്.
ജയസൂര്യയുടെ ഇടി!
ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിമില്‍ (ഇടി) ജയസൂര്യ ടൈറ്റില് റോളിലാണ് എത്തുന്നത്. സിനിമയുടെ ചിത്രീകരണം ബദിയടുക്ക പഞ്ചായത്തിലെ മാന്യയില്‍ തുടങ്ങി. ചിത്രം ആക്ഷനും ഹ്യൂമറിനും പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. കര്‍ണാടക, കേരള അതിര്‍ത്തിയിലെ കൊല്ലനഹള്ളി എന്ന സാങ്കല്‍പിക ഗ്രാമത്തില്‍ നടക്കുന്ന കഥയായതിനാലാണ് കാസര്‍കോട് ലൊക്കേഷനാക്കിയത്. മുഖ്യ ലൊക്കേഷന്‍ മാന്യയാണ്. മംഗളൂരു, എറണാകുളം എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകള്‍. സൂ.. സൂ.. സുധി വാത്മീകത്തിലെ ശിവതയാണ് നായിക. മധുപാല്‍, സുനില്‍ സുഗത, തമിഴ് നടന്‍ സമ്പത്ത്, സാജന്‍ പള്ളുരുത്തി, ഗീത എന്നിവരും അഭിനയിക്കുന്നു. അറോസിന്റെ തിരക്കഥയില്‍ സാജിദ് യഹ്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആക്ഷന്‍ ഹീറോ ബിജു
അടുത്തിടെ പൊലീസ് വേഷങ്ങളുടെ ട്രെന്‍ഡിനു തുടക്കമിട്ടത് നിവിന്‍ പോളിയാണ്. ആക്ഷന്‍ ഹീറോ ബിജുവിലൂടെ. എബ്രിഡ് ഷൈന്‍ ആണ് ചിത്രം സംവിധാനം ചെയ്‍ത്. ഒരു സാധാരണ എസ് ഐ കഥാപാത്രത്തെയായിരുന്നു നിവിന്‍ പോളി അവതരിപ്പിച്ചത്.
മാസ് ലുക്കില്‍ മമ്മൂക്ക..
രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലൂടെ മമ്മൂട്ടി വീണ്ടും പൊലീസ് വേഷമിടുകയാണ്. സി ഐ രാജന്‍ സക്കറിയ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ പൊലീസ് വേഷം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്‍തു. രണ്‍ജി പണിക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പൊലീസായി അഭിരാമിയും ആസിഫും
ഇത് താന്‍ ഡാ പൊലീസ് എന്ന ചിത്രത്തിലാണ് ആസിഫ് അലിയും അഭിരാമിയും പൊലീസായത്. ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്നായിരുന്നു ചിത്രത്തിന് ആദ്യമിട്ട പേര്. മനോജ് പാലോടന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് ഡ്രൈവറായി ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളുമാണ് സിനിമ. പൊലീസ് ഡ്രൈവറായിട്ടാണ്ആസിഫ് അലി അഭിനയിച്ചത്. അഭിരാമി, ജനനി അയ്യര്‍, ശ്രുതിലക്ഷ്‍മി, സജിതാ മഠത്തില്‍, കൃഷ്‍ണപ്രഭ എന്നിവരാണ് മറ്റ് താരങ്ങള്‍.
കമ്മിഷണര്‍ ശ്രീബാലയായി മഞ്ജു വാര്യര്‍
അഭിനയജീവിതത്തില്‍ ആദ്യമായി കാക്കിയണിയുകയായിരുന്നു മഞ്ജു വാര്യര്‍, വേട്ട എന്ന ചിത്രത്തിലൂടെ. കമ്മിഷണര്‍ ശ്രീബാലയായിട്ടാണ് മഞ്ജു വാര്യര്‍ അഭിനയിച്ചത്.
ട്രാഫിക്, മിലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന സിനിമയായിരുന്നു വേട്ട. തുടക്കം മുതല്‍ അവസാനം വരെ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമായിരുന്നു വേട്ട. സംഗീതസംവിധാനം നിര്‍വഹിച്ചത് ഷാന്‍ റഹ്മാന്‍ ആയിരുന്നു.
കുഞ്ചാക്കോ ബോബനും പൊലീസാകുന്നു
റോഷന്‍ ആന്‍ഡ്ര്യൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ പൊലീസാകുന്നത്. സ്‍കൂള്‍ ബസ് എന്ന ചിത്രത്തില്‍ ഇന്‍സ്‍പെക്ടര്‍ കെ ആര്‍ ഗോപകുമാര്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ബോബി - സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. എവിഎ പ്രൊഡക്ഷന്റെ ബാനറില്‍ എ വി അനൂപ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ വിതരണക്കാര്‍.