പൈറേറ്റ്സിന്റെ തിരക്കഥാകൃത്തായ സ്റ്റുവാർട്ട് ബീറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ പതിനഞ്ച് വർഷമായി അഞ്ചോളം പൈറേറ്റ്സ് ഓഫ് കരീബിയൻ സിനിമകളില്‍ ജോണി ഡെപ്പ് നായകനായി എത്തിയിരുന്നു
ന്യൂയോര്‍ക്ക്: പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമകളിലൂടെ ലോകത്തെ രസിപ്പിച്ച കടല്‍ കൊള്ളക്കാരന്‍ ജാക്ക് സ്പാരോയായി ഇനി നടന്‍ ജോണി ഡെപ്പ് ഇല്ല. പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമയുടെ നിര്‍മ്മാതാക്കളായ ഡിസ്നി സ്റ്റുഡിയോസ് ജാക്ക് സ്പാരോയായി ഇനി നടന്‍ ജോണി ഡെപ്പ് വേണ്ടെന്ന് തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നടന് കുടുംബപ്രശ്നങ്ങളും സാമ്പത്തികപരാതീനകളുമാണ് ഡിസ്നി സ്റ്റുഡിയോസിനെ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
പൈറേറ്റ്സിന്റെ തിരക്കഥാകൃത്തായ സ്റ്റുവാർട്ട് ബീറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ പതിനഞ്ച് വർഷമായി അഞ്ചോളം പൈറേറ്റ്സ് ഓഫ് കരീബിയൻ സിനിമകളില്‍ ജോണി ഡെപ്പ് നായകനായി എത്തിയിരുന്നു. കഴിഞ്ഞ നാല് വർഷമായി വിവാദജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല ഏറ്റവും അവസാനമായി റിലീസ് ചെയ്ത പൈറേറ്റ് ചിത്രം ഡെഡ്മെൻ ടെൽ നോ ടേൽസ് എന്ന ചിത്രം ഈ പരമ്പരയില്‍ ഏറ്റവും കുറഞ്ഞ തുകയാണ് തീയറ്ററില്‍ നിന്നും കളക്ട് ചെയ്തത്.
undefined
2006 ലെ ദ് ഡെഡ് മാൻസ് ചെസ്റ്റ് എന്ന സിനിമയാണ് ഈ പരമ്പരയില്‍ ആദ്യം ഇറങ്ങിയത്. തുടര്‍ന്ന് അറ്റ് വേൾഡ്സ് എൻഡ് എന്ന ചിത്രം 2007ല്‍ ഇറങ്ങി. പിന്നീടാണ് ഓൺ സ്ട്രെയ്‍ഞ്ചര്‍ ടൈഡ്സ് 2011 ല്‍ ഇറങ്ങി. പിന്നീട് 2013 ല്‍ ദ് കേർസ് ഓഫ് ദ് ബ്ലാക്ക് പേൾ എന്ന ചിത്രം ഇറങ്ങി. പിന്നീടാണ് 2017 ല്‍ ഡെഡ്മെൻ ടെൽ നോ ടേൽസ് എന്ന ചിത്രം ഈ പരമ്പരയില്‍ വന്നത്.
ജാക് സ്പാരോയെ ആര് ചെയ്താലും ജോണി ഡെപ്പിനെപ്പോലെ മനോഹരമാക്കാൻ സാധിക്കില്ലെന്ന് സ്റ്റുവാർട്ട് ബീറ്റി പറയുന്നു. കുട്ടികൾ തൊട്ട് മുതിർന്നവർ വരെ ജോണിയെ ജാക് സ്പാരോ ആയി കാണുന്നു. മാത്രമല്ല അദ്ദേഹവും കരിയറിൽ ഈ വേഷം കൊണ്ട് കോടികൾ ഉണ്ടാക്കി കഴിഞ്ഞുവെന്നും തിരക്കഥകൃത്ത് പറയുന്നു.