ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിൻ്റെ മരണം ആത്മഹത്യ തന്നെയെന്ന് സിബിഐ റിപ്പോർട്ട്. മരണത്തിൽ ക്രിമിനൽ ഗൂഢാലോചന ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ദില്ലി: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിൻ്റെ മരണം ആത്മഹത്യ തന്നെയെന്ന് സിബിഐ റിപ്പോർട്ട്. മരണത്തിൽ ക്രിമിനൽ ഗൂഢാലോചന ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ നടി റിയ ചക്രവർത്തിയുടെ പങ്ക് കണ്ടെത്താനായില്ല. അന്വേഷണം പൂർത്തിയാക്കി സിബിഐ മുംബൈ കോടതിയിൽ റിപ്പോർട്ട് നൽകി. 2020 ജൂണിലാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.