ഗ്രൗണ്ട് സീറോ: ബിഎസ്എഫ് ഓഫീസറായി ഇമ്രാന്‍ ഹാഷ്മി, ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു

ഇമ്രാൻ ഹാഷ്മി പ്രധാന വേഷത്തിൽ എത്തുന്ന ആക്ഷൻ ത്രില്ലർ ഗ്രൗണ്ട് സീറോ ഏപ്രിൽ 25ന് തിയേറ്ററുകളിൽ എത്തും. 

Emraan Hashmi Ground Zero To Release On This Date

ദില്ലി: ഇമ്രാൻ ഹാഷ്മി പ്രധാന വേഷം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ഗ്രൗണ്ട് സീറോ ഏപ്രിൽ 25 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.  ബിഎസ്എഫിന്റെ (ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്) ഓപ്പറേഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിര്‍മ്മിക്കുന്ന ആക്ഷന്‍ ചിത്രമാണ് ഇത്.

ചിത്രത്തിന്റെ ടീസർ മാർച്ച് 30 ന് റിലീസ് ചെയ്യാൻ പോകുന്ന സൽമാൻ ഖാന്റെ സിക്കന്ദർ എന്ന ചിത്രത്തിനൊപ്പം റിലീസ് ചെയ്യും എന്നാണ് തിങ്കളാഴ്ച ഇറക്കിയ വാര്‍ത്തക്കുറിപ്പിൽ പറയുന്നത്.

Latest Videos

അതിർത്തി സുരക്ഷാ സേനയിലെ (ബിഎസ്എഫ്) ഡെപ്യൂട്ടി കമാൻഡന്റായ ഹാഷ്മിയുടെ കഥാപാത്രത്തെ ചുറ്റിപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.  ദേശ സുരക്ഷാ അപകടത്തിലാക്കുന്ന ഒരു പ്രശ്നത്തില്‍ ഇദ്ദേഹം നടത്തുന്ന രണ്ട് വര്‍ഷം നീളുന്ന ഒരു അന്വേഷണത്തിന്‍റെ ആക്ഷന്‍ ത്രില്ലര്‍ ആവിഷ്കാരമാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ധൈര്യം, ത്യാഗം, രാജ്യത്തെ പ്രതിരോധിക്കുന്നവർ നേരിടേണ്ടി വരുന്ന പുറംലോകം അറിയാത്ത പോരാട്ടങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഗ്രൗണ്ട് സീറോ എന്നാണ് ചിത്രത്തിന്‍റെ  സിനോപ്സ് പറയുന്നത്. 
തേജസ് ദിയോസ്‌കർ സംവിധാനം ചെയ്ത ഈ ചിത്രം എക്സൽ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്നു.

നേരത്തെ സല്‍മാന്‍ ഖാന്‍ നായകനായ ടൈഗര്‍ 3യില്‍ വില്ലനായാണ് ഇമ്രാന്‍ ഹാഷ്മി എത്തിയത്. ഇതില്‍ ഒരു പാക് മുന്‍ ഐഎസ്ഐ ഏജന്‍റായാണ്  ഇമ്രാന്‍ ഹാഷ്മി എത്തിയത്. ചിത്രത്തിലെ ഇമ്രാന്‍ ഹാഷ്മിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഷാരൂഖ് നാലാമൻ, ഒന്നും രണ്ടും ആ തെന്നിന്ത്യൻ നായകൻമാര്‍, ഞെട്ടിത്തരിച്ച് ബോളിവുഡ്

സിക്കന്ദറില്‍ 'ആഭ്യന്തര മന്ത്രി' വേണ്ട വെറും 'മന്ത്രി' മതി: സല്‍മാന്‍ ചിത്രത്തിന്‍റെ സെന്‍സര്‍ വിവരങ്ങള്‍

vuukle one pixel image
click me!