ധനുഷിന്‍റെ സംവിധാനത്തില്‍ അജിത്ത്, തമിഴകം കാത്തിരിക്കുന്ന ചിത്രം നടക്കുമോ?: നിര്‍മ്മാതാവ് പറഞ്ഞത്

ധനുഷ് സംവിധാനം ചെയ്യുന്ന അജിത് കുമാർ ചിത്രം യാഥാർഥ്യമാകുമോ? അജിത്-ധനുഷ് കൂട്ടുകെട്ടിനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് നിർമ്മാതാവ് ആകാശ് ഭാസ്കരൻ സ്ഥിരീകരിച്ചു. 

Dhanush Helmed Ajith Kumar kollywood big news Producer Spills The Beans

ചെന്നൈ: തമിഴ് സിനിമ ലോകത്ത് ഒരു സ്വപ്ന സഹകരണത്തെക്കുറിച്ചുള്ള വാര്‍ത്ത ഉയരുകയാണ്. ധനുഷ് സംവിധാനം ചെയ്യുന്ന അജിത് കുമാർ എന്ന ചിത്രത്തെക്കുറിച്ചുള്ള വാർത്തകളാണ് ഓൺലൈനിൽ നിറയുന്നത്. ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, ഇത്തരം ഒരു ചിത്രത്തിന്‍റെ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് നിർമ്മാതാവ് ആകാശ് ഭാസ്കരൻ സമ്മതിച്ചിരിക്കുകയാണ്.

സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ, ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ആകാശ് സ്ഥിരീകരിച്ചു, എന്നാൽ പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് വ്യക്തമാക്കി. "അതെ, അജിത് കുമാറിനൊപ്പമുള്ള ധനുഷ് ചിത്രം ഇപ്പോഴും പ്രാരംഭ ഘട്ട ആലോചനയിലാണ്. ചർച്ച പുരോഗമിക്കുകയാണ്," അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ ഇത്തരം ഒരു ചിത്രം ആലോചനയിലാണ് എന്നാണ് നേരത്തെ പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്തത്. 

Latest Videos

ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്ഡലിക്കട എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവാണ് ആകാശ് ഭാസ്കരന്‍. ധനുഷ് അജിത്ത് സഹകരണം യാഥാർത്ഥ്യമായാൽ, തമിഴ് സിനിമയിലെ ഒരു ചരിത്ര നിമിഷമായി ഇത് അടയാളപ്പെടുത്തും എന്നാണ് തമിഴ് മാധ്യമങ്ങളില്‍ ഇതിനകം വന്ന റിപ്പോര്‍ട്ട്.

നീക്ക് എന്ന റൊമാന്‍റിക്ക് പടമാണ് ധനുഷ് അവസാനമായി സംവിധാനം ചെയ്തത്. ഫെബ്രുവരി 29ന് റിലീസ് ചെയ്ത ചിത്രം തീയറ്ററില്‍ വലിയ വിജയം നേടിയില്ലെങ്കിലും ഒടിടിയില്‍ എത്തിയപ്പോള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു എന്നാണ് വിവരം. 

അതേ സമയം മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിഡാമുയര്‍ച്ചിയാണ് അജിത്തിന്‍റെ അവസാനം ഇറങ്ങിയ ചിത്രം. അതേ സമയം ഏപ്രില്‍ 10ന് അജിത്ത് നായകനാകുന്ന ഗു‍ഡ് ബാഡ് അഗ്ലി എന്ന ചിത്രവും ഇറങ്ങുന്നുണ്ട്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമാണ് എന്നാണ് വിവരം. 

സിക്കന്ദറില്‍ 'ആഭ്യന്തര മന്ത്രി' വേണ്ട വെറും 'മന്ത്രി' മതി: സല്‍മാന്‍ ചിത്രത്തിന്‍റെ സെന്‍സര്‍ വിവരങ്ങള്‍

3 മണിക്കൂര്‍ വൈകിയെത്തി സംഗീത പരിപാടി വേദിയില്‍ പൊട്ടിക്കരഞ്ഞ് ഗായിക നേഹ കക്കർ

vuukle one pixel image
click me!