ജൂണ്‍ 2 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം
തിയറ്ററുകളില്‍ ആളെ എത്തിക്കുന്ന ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ സിനിമാ വ്യവസായം. ഒടിടിയുടെ കടന്നുവരവില്‍ തിയറ്റര്‍ വ്യവസായം പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് യാഥാര്‍ഥ്യം. ബിഗ് സ്ക്രീന്‍ അനുഭവം പകരുന്ന ചിത്രങ്ങളാണ് വിജയിക്കാന്‍ സാധ്യതയെന്ന വിലയിരുത്തലില്‍ ഏത് ഭാഷയിലും അത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. അതേസമയം സൂപ്പര്‍താര ചിത്രങ്ങള്‍ പോലും വിജയിക്കുന്നത് ചുരുക്കമാണ് താനും. ഏത് ഭാഷാ ചിത്രങ്ങളേക്കാള്‍ ഇത്തരത്തിലുള്ള പ്രതിസന്ധി നേരിടുന്നത് നിലവില്‍ ബോളിവുഡ് ആണ്. ഇപ്പോഴിതാ താരതമ്യേന ഇടത്തരം ബജറ്റിലെത്തിയ ഒരു ചിത്രം നിര്‍മ്മാതാക്കള്‍ക്ക് മികച്ച വിജയം സമ്മാനിച്ചിരിക്കുകയാണ്.
വിക്കി കൌശല്‍, സാറ അലി ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്ത സര ഹട്കെ സര ബച്ച്കെയാണ് ആ ചിത്രം. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം ജൂണ്‍ 2 നാണ് തിയറ്ററുകളില്‍ എത്തിയത്. ഒരു മാസം പിന്നിടുമ്പോള്‍ ചിത്രം നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം നേടിയത് 84.66 കോടി ആണെന്നാണ് കണക്ക്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ഈ കണക്ക് അവതരിപ്പിച്ചിരിക്കുന്നത്.
stays super-strong, despite a plethora of new releases and multiple films in the marketplace… [Week 5] Fri 51 lacs, Sat 72 lacs, Sun 90 lacs. Total: ₹ 84.66 cr. biz. biz at a glance…
⭐️ Week 1: ₹ 37.35 cr
⭐️ Week 2: ₹ 25.65… pic.twitter.com/e87jwXCQEF
undefined
മൂന്നാം വാരത്തേക്കാള്‍ കളക്ഷന്‍ നാലാം വാരത്തില്‍ നേടിയിരുന്നു ഈ ചിത്രം. മൂന്നാം വാരം 9.54 കോടിയും നാലാം വാരം 9.99 കോടിയും. ഇനാമുള്‍ഹഖ്, സുസ്മിത മുഖര്‍ജി, നീരജ് സൂദ്, രാകേഷ് ബേദി, ഷരീബ് ഹാഷ്മി, ആകാശ് ഖുറാന, കാനുപ്രിയ പണ്ഡിറ്റ്, അനുഭ ഫത്തേപുര, ഹിമാന്‍ഷു കോലി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിക്കി കൌശല്‍ നായകനായി എത്തുന്ന ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് സര ഹട്കെ സര ബച്ച്കെ.
ALSO READ : കിരീടത്തേക്കാള്‍ ഞെട്ടിച്ച രണ്ടാം സ്ഥാനം; ശോഭയെയും ജുനൈസിനെയും മറികടന്ന് റെനീഷ
WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച 'മാരാർ തരംഗം': വീഡിയോ