ധരണി രസേന്ദ്രന്‍ രചനയും സംവിധാനവും
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വാരാന്ത്യത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമ മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ 2 ആണ്. അതേസമയം പിഎസ് 2 എത്തുന്നതിന് ഒരാഴ്ച മുന്‍പ് തിയറ്ററുകളിലെത്തിയ തമിഴിലെ തന്നെ ഒരു പിരീഡ് ഡ്രാമ ചിത്രം അതിന്‍റെ റിലീസിന് മുന്‍പുതന്നെ ട്രെയ്ലര്‍ ഉള്‍പ്പെടെയുള്ള പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ ശ്രദ്ധ നേടിയിരുന്നു. ധരണി രസേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച യാതിസൈ എന്ന ചിത്രമായിരുന്നു അത്. ഇന്ത്യന്‍ സിനിമയില്‍ വന്‍ മുതല്‍മുടക്കില്‍ വലിയ കാന്‍വാസ് ചിത്രങ്ങള്‍ ഇറങ്ങുന്ന കാലത്ത് ചെറിയ ബജറ്റില്‍ വലിയ കാഴ്ചാനുഭവം പകരുന്ന ചിത്രമെന്ന പ്രതീതിയാണ് ട്രെയ്‍ലറിലൂടെ ചിത്രം സൃഷ്ടിച്ചത്. എന്നാല്‍ തിയറ്ററില്‍ ചിത്രം വിജയിച്ചോ? ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ വാര കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്.
മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ ഫ്രാഞ്ചൈസി ചോളന്മാരുടെ കഥയാണ് പറയുന്നതെങ്കില്‍ യാതിസൈ പാണ്ഡ്യ രാജവംശത്തിന്‍റെ കഥയാണ് പശ്ചാത്തലമാക്കുന്നത്. ഏപ്രില്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ഫില്‍മിബീറ്റിന്‍റെ കണക്കനുസരിച്ച് റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 35 ലക്ഷം ആയിരുന്നു. ആദ്യ ഏഴ് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയത് 2.95 കോടിയാണ്. നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്‍റെ ബജറ്റ് 5- 6 കോടി ആണ്. അതേസമയം ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വില്‍പ്പനയിലൂടെ ചിത്രം ലാഭത്തിലെത്തുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. അരങ്ങിലും അണിയറയിലും കൂടുതലും പുതുമുഖങ്ങള്‍ അണിനിരന്ന ഒരു ചിത്രത്തെ സംബന്ധിച്ച് ഇതെല്ലാം നേട്ടമെന്നാണ് പൊതു വിലയിരുത്തല്‍.
undefined
ശക്തി മിത്രന്‍, സെയോണ്‍, രാജലക്ഷ്മി, ഗുരു സോമസുന്ദരം, ചന്ദ്രകുമാര്‍, സെമ്മലര്‍ അന്നം, സുഭദ്ര, സമര്‍, വിജയ് സെയോണ്‍. എസ് റൂബി ബ്യൂട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം പൊന്നിയിന്‍ സെല്‍വന്‍ 2 ഇന്ന് എത്തിയതോടെ യാതിസൈയുടെ തിയറ്റര്‍ കൗണ്ടില്‍ കാര്യമായി കുറഞ്ഞിട്ടുണ്ട്. അതേസമയം ചെന്നൈയില്‍ ഉള്‍പ്പെടെ നിരവധി സ്ക്രീനുകളില്‍ ചിത്രത്തിന് ദിവസേന ഒരു പ്രദര്‍ശനം വച്ച് ലഭിക്കുന്നുമുണ്ട്.
ALSO READ : ലളിതം, സുന്ദരം; 'പാച്ചുവും അത്ഭുതവിളക്കും' റിവ്യൂ