രജനികാന്ത്, ഷാരൂഖ് ചിത്രങ്ങളെ പിന്നിലാക്കി അനിമല്‍ മുന്നിലെത്തിയത് ശ്രദ്ധേയമാണ്.
സമീപകാലത്ത് ഇന്ത്യൻ സിനിമാ ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തിയത്. ബോളിവുഡ് സിനിമകളെയും പിന്നിലാക്കിയുള്ള തെന്നിന്ത്യൻ ചിത്രങ്ങളുടെ പടയോട്ടം ആയിരുന്നു അതിലെ ഹൈലൈറ്റ്. പത്താൻ, ജവാൻ, ഗദർ, ജയിലർ, ലിയോ തുടങ്ങിയവയാണ് 2023ലെ മികച്ച കളക്ഷൻ ചിത്രങ്ങൾ. ഇക്കൂട്ടത്തിലേക്ക് അപ്രതീക്ഷിതമായി ഒരു സിനിമ കൂടി എത്തിയിരിക്കുകയാണ്. ബിടൗണിലെ അടുത്ത സൂപ്പർ സ്റ്റാർ പദവി നേടുമെന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞ രൺബീർ കപൂറിന്റെ അനിമൽ. ട്രാക്കർന്മാരുടെ വിലയിരുത്തലുകളെയും ഭേദിച്ചായിരുന്നു ആദ്യദിനത്തിൽ അനിമലിന്റെ കളക്ഷൻ കുതിപ്പ്. ഈ അവസരത്തിൽ ലോകമെമ്പാടുമായി 100 കോടി ക്ലബ്ബിൽ ആദ്യദിനം കയറിയ ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്തുവരികയാണ്.
ബോളിവുഡ് എന്റർടെയ്ൻമെന്റ് സൈറ്റായി കോയ്മോയുടെ റിപ്പോർട്ട് പ്രകാരം പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് തെന്നിന്ത്യൻ ചിത്രങ്ങളാണ്. ഒരുകാലത്ത് ബോളിവുഡ് സിനിമകൾ അടക്കി വാണിരുന്ന സ്ഥാനമാണ് തെന്നിന്ത്യൻ ചിത്രങ്ങൾ സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്. റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനത്ത് ഉള്ളത് രൗജമൗലി സംവിധാനം ചെയ്ത് ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ആർആർആർ ആണ്. പത്താം സ്ഥാനത്ത് ഷാരൂഖ് ഖാന്റെ പഠാനും ആണ്. രജനികാന്ത്, ഷാരൂഖ് ചിത്രങ്ങളെ പിന്നിലാക്കി അനിമല്‍ മുന്നിലെത്തിയത് ശ്രദ്ധേയമാണ്.
undefined
ബോക്സ് ഓഫീസ് പട്ടിക ഇങ്ങനെ
ആർആർആർ- 223കോടി
ബാഹുബലി 2- 213 കോടി
കെജിഎഫ് ചാപ്റ്റർ 2 – 163 കോടി
ലിയോ – 148.50 കോടി
ആദിപുരുഷ് – 140 കോടി
ജവാൻ – 129.60 കോടി
സാഹോ – 126 കോടി
അനിമൽ- 116 കോടി
2.0 – 110 കോടി
പഠാൻ – 106 കോടി