അജിത്തിനെയും രജനിയെയും കളക്ഷനില്‍ മറികടക്കുമോ വിജയ്? ബോക്‌സ്ഓഫീസ് പ്രതീക്ഷയില്‍ കോളിവുഡ്

By Web Team  |  First Published Oct 23, 2019, 8:29 PM IST

ഈ വര്‍ഷം ഇതുവരെയുള്ള തമിഴ് റിലീസുകളില്‍ തമിഴകത്ത് ഏറ്റവും വലിയ ഗ്രോസ് നേടിയത് അജിത്ത് നായകനായ 'വിശ്വാസ'മായിരുന്നു. രണ്ടാംസ്ഥാനത്ത് രജനീകാന്തിന്റെ 'പേട്ട'യും. വിശ്വാസം 140 കോടിയും പേട്ട 112 കോടിയുമാണ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം നേടിയ ഗ്രോസ്.
 


ദീപാവലി റിലീസ് ആയി തീയേറ്ററുകളിലെത്തുന്ന വിജയ്‌യുടെ ആറ്റ്‌ലി ചിത്രം ബിഗില്‍ തീയേറ്ററുകളിലെത്താന്‍ ഒരു ദിവസം കൂടി. പ്രീ-റിലീസ് ടിക്കറ്റ് ബുക്കിംഗിലും ഫാന്‍സ് ഷോകളുടെ കാര്യത്തിലും വലിയ നേട്ടമാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. കേരളത്തില്‍ മാത്രം 308 ഫാന്‍സ് ഷോകളാണ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. റിലീസ് ദിനത്തില്‍ തമിഴ്‌നാട്ടില്‍ ഇനി ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയുണ്ട്. അതേസമയം ചിത്രം നേടുന്ന ബോക്‌സ്ഓഫീസ് നേട്ടത്തിലേക്ക് കണ്ണുനട്ടിരിക്കുകയാണ് കോളിവുഡ്.

Latest Videos

undefined

ഈ വര്‍ഷം ഇതുവരെയുള്ള തമിഴ് റിലീസുകളില്‍ തമിഴകത്ത് ഏറ്റവും വലിയ ഗ്രോസ് നേടിയത് അജിത്ത് നായകനായ 'വിശ്വാസ'മായിരുന്നു. രണ്ടാംസ്ഥാനത്ത് രജനീകാന്തിന്റെ 'പേട്ട'യും. വിശ്വാസം 140 കോടിയും പേട്ട 112 കോടിയുമാണ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം നേടിയ ഗ്രോസ്. അജിത്തിന്റെ തന്നെ നേര്‍കൊണ്ട പാര്‍വൈ 75 കോടിയും രാഘവ ലോറന്‍സിന്റെ കാഞ്ചന-3 71 കോടിയും നേടി. (സിനിമകളുടെ ആഗോള ഗ്രോസ് അല്ല ഇവ, മറിച്ച് തമിഴ്‌നാട്ടില്‍ നിന്നുമാത്രം നേടിയ ഗ്രോസ് കളക്ഷന്‍ ആണ്)

ഈ കണക്കുകളെ ബിഗില്‍ അപ്രസക്തമാക്കുമോ എന്നാണ് കോളിവുഡ് ട്രേഡ് അനലിസ്റ്റുകള്‍ ഉറ്റുനോക്കുന്നത്. വിജയ്‌യുടെ താരപ്രഭയും ബിഗിലിന് ഇതിനകം ലഭിച്ച ഹൈപ്പും കണക്കാക്കുമ്പോള്‍ ആ സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ചെന്നൈ നഗരത്തില്‍ മാത്രം 320 പ്രദര്‍ശനങ്ങളാണ് ബിഗിലിന് റിലീസ് ദിനത്തില്‍ ഉള്ളത്. ഇതില്‍ മിക്കവാറും ഷോകളുടെ ടിക്കറ്റുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പേ വിറ്റുപോയിരുന്നു. കേരളത്തിലും റിലീസ് ദിനത്തിലെ ആദ്യ ഷോകള്‍ മിക്കവാറും ഹൗസ്ഫുള്‍ സ്റ്റാറ്റസിലാണ് ഉള്ളത്. തിരുവനന്തപുരത്ത് മാത്രം ചിത്രത്തിന് റിലീസ് ദിനത്തില്‍ 84 പ്രദര്‍ശനങ്ങള്‍ ഉണ്ട്. 

click me!