തെലുങ്കിലെ ദസറ വിന്നര്‍ ആര്? ബാലയ്യ, രവി തേജ ചിത്രങ്ങള്‍ ഇതുവരെ നേടിയത്

By Web Team  |  First Published Oct 28, 2023, 12:34 PM IST

രവി തേജയേക്കാള്‍ വിപണിമൂല്യമുള്ള താരമാണ് നിലവില്‍ ബാലയ്യ


തെലുങ്ക് സിനിമയുടെ പ്രധാന സീസണുകളില്‍ ഒന്നാണ് ദസറ. ഒന്നിലധികം താരചിത്രങ്ങള്‍ പൊതുവെ എത്താറുള്ള സീസണാണ് ഇത്. ഇക്കുറിയും അതില്‍ മാറ്റമുണ്ടായില്ല. നന്ദമുറി ബാലകൃഷ്ണയെ നായകനാക്കി അനില്‍ രവിപുഡി സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രം ഭഗവന്ത് കേസരിയും രവി തേജയെ നായകനാക്കി വംശി സംവിധാനം ചെയ്ത പിരീഡ് ആക്ഷന്‍ ത്രില്ലര്‍ ടൈഗര്‍ നാഗേശ്വര റാവുവുമായിരുന്നു ഇത്തവണത്തെ പ്രധാന ദസറ റിലീസുകള്‍. ഇതില്‍ ഭഗവന്ത് കേസരി ഒക്ടോബര്‍ 19 നാണ് എത്തിയതെങ്കില്‍ ടൈഗര്‍ നാഗേശ്വര റാവു എത്തിയത് തൊട്ടുപിറ്റേദിവസമാണ്. ഈ രണ്ട് ചിത്രങ്ങളില്‍ തെലുങ്കിലെ ദസറ വിന്നര്‍ ആരാണ്?

രവി തേജയേക്കാള്‍ വിപണിമൂല്യമുള്ള താരമാണ് നിലവില്‍ ബാലയ്യ. ഒരുകാലത്ത് ട്രോള്‍ മെറ്റീരിയല്‍ ആയിരുന്നു ബാലയ്യയുടെ ചിത്രങ്ങളെങ്കില്‍ ഇന്ന് അവയ്ക്ക് കാര്യമായ മാര്‍ക്കറ്റ് ഉണ്ട്. പുതിയ റിലീസുകളുടെ കാര്യത്തിലും രവി തേജ ചിത്രത്തേക്കാള്‍ കളക്ഷനില്‍ മുന്നില്‍ ബാലയ്യ ചിത്രം തന്നെ. നിര്‍മ്മാതാക്കളായ ഷൈന്‍ സ്ക്രീന്‍സ് പുറത്തുവിട്ട ഒരാഴ്ചത്തെ കണക്ക് പ്രകാരം തന്നെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഭഗവന്ത് കേസരി 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. 112.18 കോടിയാണ് മൊത്തം ആഗോള ഗ്രോസ്.

Latest Videos

undefined

അതേസമയം ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം ചിത്രം നേടിയിരിക്കുന്നത് 50 കോടിയാണ്. അതായത് രജി തേജ ചിത്രത്തേക്കാള്‍ ഇരട്ടിയിലധികമാണ് ബാലയ്യ ചിത്രത്തിന്‍റെ കളക്ഷന്‍. ഒക്ടോബര്‍ 19 ന് എത്തിയ വിജയ് ചിത്രം ലിയോയും തെലുങ്ക് സിനിമാ മാര്‍ക്കറ്റില്‍  കാര്യമായി സാന്നിധ്യം അറിയിച്ചിരുന്നു. അതേസമയം ഓരോ ചിത്രം ചെല്ലുന്തോറും ബാലയ്യയുടെ മാര്‍ക്കറ്റ് വളരുകയാണ്. \

ALSO READ : നാലാം വാരത്തില്‍ നിന്ന് അഞ്ചാം വാരത്തിലേക്ക് തിയറ്റര്‍ കുറയാതെ 'കണ്ണൂര്‍ സ്ക്വാഡ്'; ഇത് അപൂര്‍വ്വ വിജയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!