തമിഴ് ബോക്സ് ഓഫീസ് കിംഗ് ആര്? രജനികാന്തോ വിജയ്‍യോ കമല്‍ഹാസനോ?, 23 വര്‍ഷത്തെ കണക്കുകള്‍

By Web Team  |  First Published Oct 12, 2023, 1:46 PM IST

കളക്ഷന്റെ അടിസ്ഥാനത്തില്‍ മുൻനിരയിലുള്ള തമിഴ് സിനിമകള്‍ ഏതൊക്കെയാണ്?.


ഓരോ കാലത്തും ലോകമെമ്പാടും പുറത്തിറങ്ങുന്ന സിനിമകളുടെ വിജയം നിര്‍ണയിക്കുന്നതില്‍ പല ഘടകങ്ങള്‍ പരിഗണിക്കാറുണ്ട്. നിരൂപക പ്രശംസ ഒരു ഘടകമാണെങ്കിലും സിനിമയുടെ കലാമൂല്യത്തിലാണ് അത് നിര്‍ണായകമാകാറുള്ളത്. എത്ര നാള്‍ ഒരു സിനിമ തിയറ്ററില്‍ ഉണ്ടായിരുന്നു എന്നത് കണക്കിലെടുത്ത് വിജയം നിര്‍ണയിച്ചിരുന്ന കാലം പോയി. കളക്ഷൻ കണക്കുകളാണ് ഇപ്പോഴത്തെ മാനദണ്ഡം. ഓരോ ഭാഷയിലും പുറത്തിറങ്ങുന്ന സിനിമകളുടെ കളക്ഷൻ ചര്‍ച്ചകളാകാറുണ്ട്. കളക്ഷൻ റെക്കോര്‍ഡുകളില്‍ തമിഴകവും മുൻനിരയിലാണ്. കളക്ഷന്റെ അടിസ്ഥാനത്തില്‍ മുൻനിരയിലുള്ള തമിഴ് സിനിമകള്‍ ഏതൊക്കെയാണ് എന്ന് അതാത് കാലത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ( ഇരുപത്തിയൊന്നൂം നൂറ്റാണ്ടിലെ തമിഴ് സിനിമയുടെ കളക്ഷൻ കണക്കുകള്‍) പരിശോധിക്കുകയാണ് ഇവിടെ.

രണ്ടായിരത്തില്‍ ഒന്നാം സ്ഥാനം തെന്നാലിക്കാണ്. കെ എസ് രവികുമാറിന്റെ സംവിധാനത്തിലുള്ള ചിത്രമായ തെന്നാലിയില്‍ കമല്‍ഹാസൻ നായകനായി എത്തിയപ്പോള്‍ ആകെ നേടാനായത് 30 കോടി രൂപയാണ്. ആ കാലത്തെ രൂപയുടെ മൂല്യവും ടിക്കറ്റ് വിലയും കമല്‍ഹാസന്റെ തെന്നാലിക്ക് ലഭിച്ച ആകെ ഷോകളുടെയും എണ്ണം കണക്കിലെടുക്കുമ്പോള്‍ ഇത് വമ്പൻ വിജയമാണ്. 2001ല്‍ അജിത്തിനെ ഒന്നാമത് എത്തിച്ച ചിത്രമായ ധീന എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ആഗോളതലത്തില്‍ ആകെ നേടിയത് 25 കോടിയാണ്.

Latest Videos

undefined

ജെമിനിയായിരുന്നു 202ല്‍ ഒന്നാമത് എത്തിയത്. സരണ്‍ വിക്രമിനെ നായകനാക്കി ഒരുക്കിയ ചിത്രം ജെമിനി ആഗോളതലത്തില്‍ ആകെ നേടിയത് 20 കോടി രൂപയായിരുന്നു. 2003ല്‍ ഹരിയുടെ സാമിയിലൂടെയും അജിത്ത് കളക്ഷനില്‍ ഒന്നാമതെത്തിയെപ്പോള്‍ ആഗോളതലത്തില്‍ ആകെ നേടായത് 35 കോടിയായിരുന്നു. 2004ല്‍ ഗില്ലി ആകെ 50 കോടി നേടിയപ്പോള്‍ നായകൻ ദളപതി വിജയ്‍യും സംവിധാനം ധരണിയുമായിരുന്നു. 2005ല്‍ പി വാസുവിന്റെ സംവിധാനത്തിലുള്ള ചിത്രമായ ചന്ദ്രമുഖി വൻ വിജയമാകുകയും ആഗോളതലത്തില്‍ ആകെ 72 കോടി നേടുകയും ചെയ്‍തപ്പോള്‍ രജനികാന്തായിരുന്നു നായകൻ. 2006ല്‍ കമല്‍ഹാസൻ നായകനായി എത്തിയ ചിത്രമായ വേട്ടയാട് വിളയാട് ഗൗതം വാസുദേവ് മേനോൻ ഒരുക്കിയപ്പോള്‍ ആഗോളതലത്തില്‍ കളക്ഷൻ 60 കോടി രൂപയായിരുന്നു.  രജനികാന്തിന്റെ ശിവാജി എസ് ഷങ്കറിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയപ്പോള്‍ ഒന്നാമത് എത്താനായത് ആഗോളതലത്തില്‍ 148 കോടി രൂപ നേടിയതിനാലാണ്.

കമല്‍ഹാസന്റെ ദശാവതാരമാണ് 2008ല്‍ ഒന്നാമത്. കെ എസ് രവികുമാറിന്റെ സംവിധാനത്തിലുള്ള ചിത്രമായ ദശാവതാരം വൻ വിജയമായപ്പോള്‍ ആഗോളതലത്തില്‍ ആകെ നേടിയത് 130 കോടി രൂപയാണ്. സൂര്യയുടെ അയൻ 2009ല്‍ 72 കോടി രൂപ നേടി ആഗോളതലത്തില്‍ ആ വര്‍ഷം തമിഴ്‍നാട്ടില്‍ ഒന്നാമത് എത്തിയപ്പോള്‍ സംവിധാനം കെ വി ആനന്ദായിരുന്നു. രജനികാന്ത് എസ് ശങ്കറിന്റെ സംവിധാനത്തിലുള്ള ചിത്രമായ എന്തിരൻ ആഗോളതലത്തില്‍ ആകെ 290 കോടി കളക്റ്റ് ചെയ്‍തപ്പോള്‍ 2010ല്‍ ഒന്നാമത് എത്തി. 2011ല്‍ സൂര്യയുടെ ഏഴാം അറിവിന്റെ സംവിധാനം എ ആര്‍ മുരുഗദോസ് നിര്‍വഹിച്ചപ്പോള്‍ ആഗോളതലത്തില്‍ 106 കോടി നേടി തമിഴകത്ത് ഒന്നാമത് എത്തി. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള ചിത്രം തുപ്പാക്കിയില്‍ വിജയ് നായകനായി എത്തിയപ്പോള്‍ 2012ല്‍ ആഗോളതലത്തില്‍ 137 കോടി രൂപ നേടി. 2013ല്‍ നായകൻ കമല്‍ഹാസന്റെ തന്നെ സംവിധാനത്തിലുള്ള വിശ്വരൂപം ആഗോളതലത്തില്‍ ആകെ 220 കോടി നേടിയപ്പോള്‍ ഒന്നാമതെത്തി.

കെ എസ് രവികുമാറിന്റെ രജനികാന്ത് ചിത്രമായ ലിംഗാ ആഗോളതലത്തില്‍ ആകെ  നേടിയത് 150.8 കോടി രൂപയും തമിഴകത്ത് സ്ഥാനം ഒന്നാമതുമായിരുന്നു. എസ് ഷങ്കറിന്റെ വിക്രം ചിത്രമായി 2015ല്‍ ഐ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ആകെ 239.2 കോടി നേടി ഒന്നാമതെത്തി. പാ രഞ്‍ജിത്ത് രജനികാന്തിനെ നായകനാക്കിയ ചിത്രം കബാലി ആഗോളതലത്തില്‍ ആകെ 294 കോടി നേടിയപ്പോള്‍ 2016ല്‍ ഒന്നാമതെത്തി. അറ്റ്‍ലി വിജയ്‍യെ നായകനാക്കി സംവിധായകനായ ചിത്രം മേഴ്‍സല്‍ ആഗോളതലത്തില്‍ ആകെ 267 കോടി നേടിയപ്പോള്‍ 2017ല്‍ ഒന്നാമനായി. രജനികാന്തിനെ നായകനാക്കി എസ് ഷങ്കര്‍ സംവിധാനം ചെയ്‍ത്  ഹിറ്റായി മാറിയ  2.0 ആകെ 654.4 നേടിയാണ് 2018ല്‍ നേടിയത്. 2019ല്‍ വിജയ്‍ നായകനായി അറ്റ്‍ലി സംവിധാനം ചെയ്‍ത ബിഗില്‍ ആഗോളതലത്തില്‍ ആകെ 321 കോടി നേടിയപ്പോള്‍ ഒന്നാമനായി.

എ ആര്‍ മുരുഗദോസിന്റെ രജനികാന്ത് ചിത്രം ദര്‍ബാര്‍ ആഗോളതലത്തില്‍ ആകെ 209.3 കോടി നേടി 2020ല്‍ ഒന്നാമത് എത്തി. 2021ല്‍ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രം മാസ്റ്ററില്‍ വിജയ് നായകനായപ്പോള്‍ ആകെ 254 കോടി നേടുകയും ഒന്നാമത് എത്തുകയും ചെയ്‍തു. മണിരത്‍നത്തിന്റെ പൊന്നിയിൻ സെല്‍വൻ ഒന്നിന്റെ കളക്ഷൻ 2022ല്‍ ആഗോളതലത്തില്‍ ആകെ 496 കോടിയായപ്പോള്‍ ഒന്നാമത്തെത്തി. 2023ല്‍ നിലവിലെ കണക്കനുസരിച്ച് രജനികാന്ത് ചിത്രം ജയിലര്‍ ആഗോളതലത്തില്‍ ആകെ നേടിയത് 635 കോടി എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നാമതുണ്ട്.

Read More: കിടന്നുരുണ്ട് ജോര്‍ജ് കോരയും ഷറഫുദ്ദീനും, ഞെട്ടിത്തരിച്ച് ജോണി ആന്റണി, രസിപ്പിക്കാൻ തോൽവി എഫ്‍സി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!