1000 കോടി ക്ലബ്ബില്‍ എന്നെത്തും? ആ തെന്നിന്ത്യന്‍ ചിത്രങ്ങളെ മറികടക്കുമോ 'ജവാന്‍'?

By Web Team  |  First Published Sep 19, 2023, 2:33 PM IST

പഠാന്‍ എടുത്തതിനേക്കാള്‍ ചുരുങ്ങിയ സമയം കൊണ്ട് ജവാന്‍ 1000 കോടിയില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്


ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജയമാണ് ജവാന്‍. പഠാന് ശേഷമുള്ള ഏറ്റവും വലിയ വിജയം എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണ് ജവാന്‍. ബോളിവുഡിനെ സംബന്ധിച്ച് കൊവിഡ്കാല തകര്‍ച്ചയ്ക്ക് ശേഷം ഒരു ചിത്രം ആദ്യമായായിരുന്നു ഈ നേട്ടം സ്വന്തമാക്കുന്നത്. പഠാന് പിന്നാലെയെത്തിയ കിംഗ് ഖാന്‍ ചിത്രം ജവാനും 1000 കോടിയിലെത്തുമോ എന്ന ആകാംക്ഷയിലാണ് ബോളിവുഡ്. എത്ര ദിവസം കൊണ്ട് ആ നേട്ടത്തിലെത്തും എന്നതും ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കൌതുകമാണ്. 

10 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 797.50 കോടിയിരുന്ന ചിത്രം ഞായറാഴ്ചത്തെ കളക്ഷനും (11 ദിവസം) കൂടി ചേര്‍ന്ന് നേടിയിരിക്കുന്നത് 858.68 കോടിയാണ്. നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് ഇന്നലെ പുറത്തുവിട്ട കണക്കാണ് ഇത്. ചിത്രം തിയറ്ററുകളിലെത്തിയതിന്‍റെ 13-ാം ദിവസമാണ് ഇന്ന്. കൊവിഡ് കാലത്തിന് ശേഷമുള്ള ഇന്ത്യന്‍ ചിത്രങ്ങളില്‍ 1000 കോടിയില്‍ ഇടംപിടിച്ച ചിത്രങ്ങള്‍ കെജിഎഫ് 2, ആര്‍ആര്‍ആര്‍, പഠാന്‍ എന്നിവയാണ്. ഇതില്‍ കെജിഎഫ് 2, ആര്‍ആര്‍ആര്‍ എന്നിവ 17 ദിവസം കൊണ്ട് ഈ നേട്ടം കൈവരിച്ചപ്പോള്‍ പഠാന്‍ 27 ദിവസമെടുത്താണ് 1000 കോടി ക്ലബ്ബില്‍ എത്തിയത്. 

Latest Videos

undefined

പഠാന്‍ എടുത്തതിനേക്കാള്‍ ചുരുങ്ങിയ സമയം കൊണ്ട് ജവാന്‍ 1000 കോടിയില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ കെജിഎഫ് 2, ആര്‍ആര്‍ആര്‍ എന്നിവയെ മറികടക്കാനാവുമോ എന്ന സംശയം അവശേഷിക്കുന്നു. റിലീസിന്‍റെ രണ്ടാം വാരത്തിലെ പ്രവര്‍ത്തിദിനങ്ങളില്‍ കളക്ഷനില്‍ സ്വാഭാവികമായും വലിയ ഇടിവ് ഉണ്ടാവും എന്നതാണ് ഇതിന് കാരണം. 

ALSO READ : 'ബ്ലെസി അല്ലാതെ മറ്റ് രണ്ട് സംവിധായകരും ആടുജീവിതം സിനിമയാക്കാന്‍ സമീപിച്ചിരുന്നു': ആരൊക്കെയെന്ന് ബെന്യാമിന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!