ആഗോള ബോക്സോഫീസില്‍ ഡി കാപ്രിയോയുടെ ചിത്രത്തിന്‍റെ കളക്ഷന്‍ മറികടന്ന് ദളപതിയുടെ ലിയോ

By Vipin VK  |  First Published Oct 25, 2023, 7:23 AM IST

അഞ്ച് ദിവസത്തെ തിയറ്റർ റണ്ണിന്‍റെ അവസാനം ഇന്ത്യന്‍ ആഭ്യന്തര ബോക്സോഫീസില്‍ ലിയോ 300 കോടി ക്ലബ്ബിലെത്തിയെന്നാണ് വിവരം. 


ന്യൂയോര്‍ക്ക്: ആഗോള ബോക്സോഫീസില്‍ ഓസ്കാര്‍ ജേതാവ് ലിയോനാർഡോ ഡി കാപ്രിയോയുടെ'കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ'എന്ന ചിത്രത്തെക്കാള്‍ കളക്ഷന്‍ നേടി ദളപതി വിജയിയുടെ ലിയോ. കോംസ്‌കോർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ദളപതി വിജയ് ലോകേഷ് കനകരാജ് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ കൂടുതല്‍ നേടിയ ചിത്രങ്ങളില്‍ എത്തുക മാത്രമല്ല, വാരാന്ത്യത്തിൽ വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസി സംവിധാനം ചെയ്ത 'കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂണിനെ' മറികടക്കുകയും ചെയ്തു. 

കോംസ്‌കോർ കണക്കുകൾ പരിഗണിച്ചാല്‍ ആഗോള ബോക്‌സ് ഓഫീസിൽ ദളപതി വിജയ്‌യുടെ ‘ലിയോ’ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ഒക്ടോബർ 19 നാണ് ലിയോ റിലീസ് ചെയ്തത്.  എന്നാല്‍ വാരാന്ത്യത്തിൽ 'കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ' നേടിയ 44 മില്യണുമായി താരതമ്യം ചെയ്യുമ്പോൾ 'ലിയോ' നാല് ദിവസം കൊണ്ട്  48.5 മില്യൺ ഡോളർ നേടി എന്നതാണ് ശ്രദ്ധേയം. 

Latest Videos

undefined

ഒക്‌ടോബർ 23-ന് കോംസ്‌കോർ റേറ്റിംഗിൽ ഇടം നേടിയ 'ലിയോ' നാല് ദിവസം കൊണ്ട് ലോകമെമ്പാടും 400 കോടി രൂപ നേടിയെന്നാണ് സൂചിപ്പിക്കുന്നത്. അഞ്ച് ദിവസത്തെ തിയറ്റർ റണ്ണിന്‍റെ അവസാനം ഇന്ത്യന്‍ ആഭ്യന്തര ബോക്സോഫീസില്‍ ലിയോ 300 കോടി ക്ലബ്ബിലെത്തിയെന്നാണ് വിവരം. ഇന്ത്യയിൽ നിന്ന് ചിത്രം 38 കോടി നേടിയെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.

വെറൈറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ലിയോ നാല് ദിവസത്തില്‍ 48.5 മില്യൺ ഡോളർ , കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ 44 മില്യൺ ഡോളറാണ് നേടിയത്. ലോകമെമ്പാടുമുള്ള പുതിയ റിലീസുകളുടെ അടിസ്ഥാനത്തിൽ, കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ നേടിയ 44 മില്യൺ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ ലിയോ 48.5 മില്യൺ ഡോളർ നാല് ദിവസത്തിനുള്ളില്‍ നേടി.

യുഎസിൽ, പ്രത്യാംഗിര സിനിമാസ് റിലീസ് ചെയ്ത ലിയോ വാരാന്ത്യത്തിൽ 2.1 മില്യൺ യുഎസ് ഡോളര്‍  നേടി. യുകെയിലും അയർലൻഡിലും അഹിംസ എന്റർടൈൻമെന്റ് പുറത്തിറക്കിയ ലിയോ റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസങ്ങളിൽ 1.07 ദശലക്ഷം പൗണ്ട് (1.3 മില്യൺ ഡോളർ) നേടിയെന്നും വെറൈറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലിയോയുടെ റിലീസ് ഒക്‍ടോബര്‍ 19നായിരുന്നു. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നു. വിജയ് പാര്‍ഥിപൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് എന്നിവരും വേഷമിടുന്നു.

ഒടുവില്‍ വിജയ് സമ്മതിച്ചതോ, സമ്മതിപ്പിച്ചതോ?: ദളപതി 68ല്‍ ആ നടന്മാര്‍ ഉണ്ടാകും.!

'ലിയോയില്‍ ചിലയിടത്ത് വിജയ് സാര്‍ മാറ്റം നിര്‍ദേശിച്ചിരുന്നു'

Asianet News Live

click me!