മോഹൻലാലിനൊപ്പമുള്ളതാണ് വിജയ്‍യുടെ ഒരു ഹിറ്റ്.
തമിഴകത്തിന്റെ ദളപതിയാണ് വിജയ്. ആരാധക ബാഹുല്യത്തില്‍ മുൻനിരയിലാണ് വിജയ്. അതുകൊണ്ടുതന്നെ തന്നെ വിജയ് നായകനാകുന്ന ഓരോ സിനിമയും പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയാകാറുണ്ട്. വൻ ഹൈപ്പോടെ ലിയോയെത്താനിരിക്കേ വിജയ് ചിത്രങ്ങള്‍ ഏതൊക്കെയാണ് മുമ്പ് ബോക്സ് ഓഫീസില്‍ വൻ വിജയം നേടിയത് എന്ന് പരിശോധിക്കുകയാണ് ഇവിടെ.
തമിഴ് ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ സംവിധാനത്തിലുള്ള ചിത്രം ബിഗിലാണ് വിജയ്‍യുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബിഗില്‍ നേടിയത് 321 കോടിയാണ്. അറ്റ്‍ലിയുടെ മേഴ്‍സല്‍ രണ്ടാമതെത്തിയത് 267 കോടി നേടിയാണ്. മൂന്നാമത് എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള സര്‍ക്കാറാണ്. ആഗോളതലത്തില്‍ സര്‍ക്കാര്‍ നേടിയത് 258 കോടിയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
undefined
കളക്ഷനില്‍ മുൻനിരയിലെത്തിയ 10 വിജയ് ചിത്രങ്ങള്‍ ഇവയാണ്
1, ബിഗില്‍ (2019)
അറ്റ്‍ലി വിജയ്‍യെ നായകനാക്കി ബിഗില്‍ സംവിധാനം ചെയ്‍തപ്പോള്‍ ആഗോളതലത്തില്‍ ആകെ നേടിയത് 321 കോടി രൂപയും തമിഴ്‍നാട്ടില്‍ 146 കോടിയും ഇന്ത്യയുടെ മറ്റിടങ്ങളില്‍ 79 കോടിയും വിദേശത്ത് 96 കോടി രൂപയും ആയിരുന്നു (ബജറ്റ്- 180 കോടി).
2. മേഴ്‍സല്‍ (2017)
അറ്റ്‍ലി വിജയ്‍ക്കൊപ്പം വീണ്ടും എത്തിയ ചിത്രമായ മേഴ്‍സല്‍ ആഗോളതലത്തില്‍ ആകെ നേടിയത് 267 കോടിയും തമിഴ്‍നാട്ടില്‍ 128 കോടിയും ഇന്ത്യയുടെ മറ്റിടങ്ങളില്‍ 52 കോടിയും വിദേശത്ത് 87 കോടിയുമാണ് (ബജറ്റ്- 120 കോടി).
3. സര്‍ക്കാര്‍ (2018)
എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള ചിത്രമായ സര്‍ക്കാര്‍ ആഗോളതലത്തില്‍ ആകെ നേടിയത് 258 കോടിയും തമിഴ്‍നാട്ടില്‍ 132 കോടിയും ഇന്ത്യയുടെ മറ്റിടങ്ങളില്‍ 49 കോടിയും വിദേശത്ത് 77 കോടിയുമാണ് (ബജറ്റ്- 130 കോടി)
4. തെരി (2016)
അറ്റ്‍ലി വിജയ്‍യെ നായകനാക്കി തെരി സംവിധാനം ചെയ്‍തപ്പോള്‍ ആഗോളതലത്തില്‍ ആകെ നേടിയത് 168 കോടിയും തമിഴ്‍നാട്ടില്‍ 92 കോടിയും ഇന്ത്യയുടെ മറ്റിടങ്ങളില്‍ 29 കോടിയും വിദേശത്ത് 37 കോടിയുമാണ് (ബജറ്റ്- 72 കോടി)
5. തുപ്പാക്കി (2012)
എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള ചിത്രം തുപ്പാക്കിയില്‍ വിജയ് നായകനായപ്പോള്‍ ആഗോളതലത്തില്‍ ആകെ നേടിയത് 137 കോടിയും തമിഴ്‍നാട്ടില്‍ 76 കോടിയും ഇന്ത്യയുടെ മറ്റിടങ്ങളില്‍ 26 കോടിയും വിദേശത്ത് 35 കോടിയുമാണ് (ബജറ്റ്- 60 കോടി).
6. കത്തി (2014)
എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള ചിത്രമായ കത്തി ആഗോളതലത്തില്‍ ആകെ നേടിയത് 134 കോടിയും തമിഴ്‍നാട്ടില്‍ 74 കോടിയും ഇന്ത്യയുടെ മറ്റിടങ്ങളില്‍ 24 കോടിയും ഇന്ത്യയുടെ മറ്റിടങ്ങളില്‍ 24 കോടിയും വിദേശത്ത് 36 കോടിയുമാണ് (ബജറ്റ്- 70 കോടി).
7. ഭൈരവ (2017)
വിജയ് നായകനായി വേഷമിട്ട് ഭരത് സംവിധാനം ചെയ്‍ത ഭൈരവ ആഗോളതലത്തില്‍ ആകെ നേടിയത് 115 കോടിയും തമിഴ്‍നാട്ടില്‍ 56 കോടിയും ഇന്ത്യയുടെ മറ്റിടങ്ങളില്‍ 32 കോടിയും വിദേശത്ത് 27 കോടിയുമാണ് (ബജറ്റ്-70 കോടി).
8, പുലി (2015)
ചിമ്പു ദേവൻ വിജയ്‍യുടെ പുലി സംവിധാനം ചെയ്‍തപ്പോള്‍ ആഗോളതലത്തില്‍ ആകെ നേടിയത് 105 കോടിയും തമിഴ്‍നാട്ടില്‍ 47 കോടിയും ഇന്ത്യയുടെ മറ്റിടങ്ങളില്‍ 28 കോടിയും വിദേശത്ത് 30 കോടിയുമാണ് (ബജറ്റ്-92 കോടി).
9. നൻപൻ (2012)
ദളപതി വിജയ് നായകനായ നൻപന്റെ സംവിധാനം ഷങ്കര്‍ നിര്‍വഹിച്ചപ്പോള്‍ ആഗോളതലത്തില്‍ ആകെ നേടിയത് 86 കോടിയും തമിഴ്‍നാട്ടില്‍ 38 കോടിയും വിദേശത്ത് 48 കോടിയുമാണ് (ബജറ്റ്- 55 കോടി).
10. ജില്ല (2014)
ആര്‍ ടി നെല്‍സണിന്റെ സംവിധാനത്തിലുള്ള ചിത്രമായ ജില്ല ആഗോളതലത്തില്‍ ആകെ നേടിയത് 78 കോടിയും തമിഴ്‍നാട്ടില്‍ 43 കോടിയും വിദേശത്ത് 35 കോടിയുമാണ് (ബജറ്റ്- 56 കോടി).
Read More: മലേഷ്യയില്‍ ലിയോയ്‍ക്ക് ഒരു കോടി, രജനികാന്തിനെ പിന്നിലാക്കാൻ വിജയ് കുതിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക