മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രമാണ് ലിയോ.
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഇൻഡസ്ട്രികളിൽ ഒന്നാണ് തമിഴ് സിനിമ മേഖല. താരമൂല്യങ്ങൾ കൊണ്ട് മുന്നിട്ടു നിൽക്കുന്നത് തന്നെയാണ് അതിനൊരു കാരണം. എല്ലാ ഇൻഡസ്ട്രികളെയും പോലെ തമിഴിലും താരങ്ങൾ തമ്മിലുള്ള ബോക്സ് ഓഫീസ് പോര് ഉണ്ട്. ഇക്കാര്യത്തിൽ വൻ വാഗ്വാദങ്ങൾ വരെ ഉണ്ടായിട്ടുള്ള സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് സൂപ്പര്‍ താര ചിത്രങ്ങൾ തമ്മിൽ. നിലവിൽ വിജയിയുടെ ലിയോ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് തമിഴ് സിനിമാസ്വാദകര്‍. ഈ അവസരത്തിൽ തമിഴ്നാട്ടിൽ മികച്ച ഒപ്പണിംഗ് കളക്ഷൻ നേടിയ ഏതാനും വിജയ് ചിത്രങ്ങളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.
ട്രോക്കന്മാരായ സൗത്ത് വുഡാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് വിജയ് സിനിമകളുടെ കണക്കാണിത്. ബീസ്റ്റ് ആണ് ഒന്നാം സ്ഥാനത്ത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ഈ ചിത്രം 35 കോടിയാണ് ആദ്യദിനം തമിഴ് നാട്ടിൽ നിന്നും നേടിയത്. ബീസ്റ്റ് തിയറ്ററിൽ പരാജയം രുചിച്ചെങ്കിലും ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയിരുന്നു. 2018ൽ റിലീസ് ചെയ്ത സർക്കാർ ആണ് രണ്ടാം സ്ഥാനത്ത്. 31.75 കോടിയാണ് ഈ ചിത്രം നേടിയത്. ലോകേഷ് സംവിധാനം ചെയ്ത മാസ്റ്റർ 25.4 കോടിയാണ് നേടിയത്. ബിഗിലും 25.4 കോടി നേടിയപ്പോൾ, വാരിസ് 20 കോടിയാണ് ആദ്യദിനം സ്വന്തമാക്കിയത്.
undefined
പരിപാടിക്ക് വന്നില്ലെന്ന് ആരോപണം; കടുപ്പിച്ച് എ. ആർ റഹ്മാൻ, 10കോടി നഷ്ടപരിഹാരം വേണം !
മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രമാണ് ലിയോ. ചിത്രം ഒക്ടോബർ 19ന് തിയറ്ററുകളിൽ എത്തും. ഏതാനും നാളുകൾക്ക് മുൻപ് ആരംഭിച്ച ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് കേരളത്തിൽ അടക്കം ലഭിച്ചു കൊണ്ടിരിക്കുന്നത്. തൃഷയാണ് ലിയോയിലെ നായിക. ഒരിടവേളയ്ക്ക് ശേഷമാണ് തൃഷ, വിജയിയുടെ നായികയാകുന്നത്. സഞ്ജയ് ദത്ത്, അർജുൻ സർജ, മാത്യു, ബാബു ആന്റണി, അർജൻ ദാസ് തുടങ്ങി നിരവധി താര നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ലിയോയുടെ ട്രെയിലർ ഒക്ടോബർ 5ന് റിലീസ് ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..