എമ്പുരാനൊപ്പം എത്തിയത് ബാധിച്ചോ?, വിക്രം ചിത്രം ഓപ്പണിംഗില്‍ പതറി, നേടിയതിന്റെ കണക്കുകള്‍

വിക്രമിന്റെ വീര ധീര സൂരന്റെ ഇന്ത്യൻ കളക്ഷൻ എത്ര?

Veera Dheera Soorans opening collection report


ചിയാൻ വിക്രം നായകനായി വന്ന ചിത്രം ആണ് വീര ധീരൻ സൂരൻ. എമ്പുരാന്റെ റീലിസീനൊപ്പമായിരുന്നു വിക്രം നായകനായ ചിത്രം എത്തേണ്ടിയിരുന്നതെങ്കിലും ചില തടസങ്ങള്‍ നേരിട്ടു. രാവിലത്തെ പ്രദര്‍ശനങ്ങള്‍ മുടങ്ങുകയും ചെയ്‍തു. വൈകുന്നേരത്തോട് പ്രദര്‍ശനം തുടങ്ങിയ ചിത്രത്തിന് കളക്ഷനില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 

വീര ധീര സൂരന് 3.2 കോടിയുടെ കളക്ഷനാണ് ഇന്ത്യയില്‍ നെറ്റായി നേടാനായതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയ ബി4യു എന്റർടെയ്‍ന്‍‍മെന്‍റ് കോടതിയെ സമീപിച്ചതോടെയാണ് റിലീസ് പ്രതിസന്ധിയിലായത്. പ്രസ്തുത പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട ശേഷം കോടതി സ്റ്റേ മാറ്റിയ ഓർഡർ നിർമ്മാണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന് ലഭിച്ചതോടെയാണ് റിലീസിന് കളമൊരുങ്ങിയത്. ഇത് വിക്രം ചിത്രത്തിന്റെ തിയറ്റര്‍ കളക്ഷനെയും സാരമായി ബാധിച്ചു.

Latest Videos

അപ്രതീക്ഷിത നിയമ വ്യവഹാരങ്ങളെത്തുടര്‍ന്ന് ചിത്രത്തിന്‍റെ റിലീസ് ദിനമായ ഇന്നലെ രാവിലെ നടക്കേണ്ടിയിരുന്ന പ്രദര്‍ശനങ്ങള്‍ മുടങ്ങിയിരുന്നു. പിവിആർ, സിനിപൊളിസ് പോലുള്ള പ്രമുഖ തിയറ്റർ ശൃംഖലകൾ ഷെഡ്യൂൾ ചെയ്ത ഷോകൾ നീക്കം ചെയ്യുകയുമുണ്ടായി. വിക്രത്തിന്റെ വേറിട്ട പ്രകടനം ഉണ്ടാവുമെന്ന് പ്രതീക്ഷ ഉണര്‍ത്തിയിരുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ് യു അരുൺകുമാറാണ്. എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ റിലീസ് ചെയ്ത ട്രെയ്ലറും ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലും വമ്പൻ പരിപാടികളാണ് വീര ധീര സൂരൻ ടീം നടത്തിയത്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിച്ചിരിക്കുന്നു. ജി കെ പ്രസന്ന (എഡിറ്റിംഗ്), സി എസ് ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. തെന്നിന്ത്യയിലെ പ്രമുഖ നിർമ്മാണ, വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് വീര ധീര സൂരന്റെ നിർമ്മാണം. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം. തിയറ്ററിൽ ചിയാൻ വിക്രമിന്റെ കാളി എന്ന കഥാപാത്രത്തിന്റെ മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

Read More: വിവാദങ്ങൾ ഒരുവഴിക്ക്, കളക്ഷനിൽ ചരിത്രം കുറിച്ച് എമ്പുരാൻ, ആദ്യദിനം എൽ 2 ശരിക്കും എത്ര നേടി?  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!