രണ്ടാം ദിനം 123 സ്പെഷല്‍ ഷോസ്! നേടിയ കളക്ഷന്‍ എത്ര? 'വര്‍ഷങ്ങള്‍ക്കു ശേഷം' വെള്ളിയാഴ്ച നേടിയത്

By Web Team  |  First Published Apr 13, 2024, 4:20 PM IST

കേരളത്തില്‍ നിന്ന് റിലീസ് ദിനത്തില്‍ 3 കോടി നേടിയിരുന്നു ചിത്രം


മലയാള സിനിമകളുടെ തിയറ്റര്‍ വിജയം തുടര്‍ക്കഥയാവുകയാണ്. ആടുജീവിതത്തിന് പിന്നാലെയെത്തിയ വിഷു റിലീസുകളും തിയറ്ററുകളില്‍ ആളെ കൂട്ടുകയാണ്. ആ നിരയില്‍ ശ്രദ്ധ നേടുകയാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തിലെത്തിയ വര്‍ഷങ്ങള്‍ക്കു ശേഷം. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ നിവിന്‍ പോളി, നീരജ് മാധവ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ് തുടങ്ങിയ നീണ്ട താരനിരയും ഉണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാം ദിനത്തിലെ കേരള ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിട്ടുണ്ട്.

കേരളത്തില്‍ നിന്ന് റിലീസ് ദിനത്തില്‍ 3 കോടി നേടിയ ചിത്രത്തിന്‍റെ രണ്ടാം ദിനത്തിലെ കളക്ഷന്‍ 2.26 കോടിയാണ്. വാട്ട് ദി ഫസ് എന്ന ട്രാക്കര്‍മാരാണ് ട്രാക്ക് ചെയ്യപ്പെട്ട 784 ഷോകളില്‍ നിന്നുള്ള കളക്ഷന്‍ കണക്കുകള്‍ അറിയിച്ചിരിക്കുന്നത്. 73 ശതമാനമായിരുന്നു രണ്ടാം ദിനം ചിത്രത്തിന്‍റെ കേരളത്തിലെ ആവറേജ് ഒക്കുപ്പന്‍സിയെന്നും അവര്‍ അറിയിക്കുന്നു. രണ്ടാം ദിനത്തിലെ കളക്ഷനില്‍ 1.45 കോടിയും വന്നിരിക്കുന്നത് ഈവനിംഗ്, നൈറ്റ് ഷോകളില്‍ നിന്നാണ്. കേരളത്തില്‍ 123 ല്‍ അധികം സ്പെഷല്‍ ഷോകളാണ് വലിയ ടിക്കറ്റ് ഡിമാന്‍ഡിനെത്തുടര്‍ന്ന് ഇന്നലെ മാത്രം സംഘടിപ്പിച്ചത്.

Latest Videos

undefined

അതേസമയം റിലീസ് ദിനത്തില്‍ ഗള്‍ഫില്‍ നിന്ന് ചിത്രം 6 കോടി നേടിയിരുന്നു. ഇതും ചേര്‍ന്ന് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം ചിത്രം 10 കോടിയിലധികം നേടിയിരുന്നു. ഇന്നും വിഷു ദിനമായ ഞായറാഴ്ചയും ചിത്രം എത്ര നേടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് നിര്‍മ്മാതാക്കള്‍. വേനലവധിക്കാലമായതിനാല്‍ പ്രവര്‍ത്തിദിനങ്ങളിലും ചിത്രം വലിയ തോതിലുള്ള ഡ്രോപ്പ് നേരിടാന്‍ സാധ്യതയില്ല. 

ALSO READ : 'നഷ്ടപരിഹാരം നല്‍കാതെ പിവിആറിന് ഇനി മലയാള സിനിമയില്ല'; നിലപാട് പ്രഖ്യാപിച്ച് ഫെഫ്‍ക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!