ബോളിവുഡില്‍ സ്ലീപ്പര്‍ ഹിറ്റ് ആയി 'ഊഞ്ഛായി'; 9 ദിവസത്തെ ബോക്സ് ഓഫീസ് നേട്ടം

By Web Team  |  First Published Nov 21, 2022, 11:07 AM IST

അഡ്വഞ്ചര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം


സൂപ്പര്‍താര ചിത്രങ്ങള്‍ പലതും നിര്‍മ്മാതാക്കളെ അമ്പേ നിരാശപ്പെടുത്തിയപ്പോള്‍ ചില അപ്രതീക്ഷിത വിജയങ്ങള്‍ ബോളിവുഡില്‍ സംഭവിക്കുന്നുണ്ട്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ എത്തുന്ന ചിത്രങ്ങളാണ് അവയില്‍ പലതും എന്നതും ശ്രദ്ധേയം. ഈ നിരയിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്ന ചിത്രം സൂരജ് ആര്‍ ബര്‍ജാത്യ സംവിധാനം ചെയ്‍തിരിക്കുന്ന ഊഞ്ഛായി ആണ്. അഡ്വഞ്ചര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, അനുപം ഖേര്‍, ബോമന്‍ ഇറാനി, പരിണീതി ചോപ്ര, നീന ഗുപ്ത തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

9 ദിനങ്ങളില്‍ 20.75 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് കളക്റ്റ് ചെയ്തിരിക്കുന്നത്. ഈ വെള്ളിയാഴ്ച 1.31 കോടിയും ശനിയാഴ്ച 2.42 കോടിയുമാണ് ചിത്രം നേടിയത്. ലക്ഷ്യം വെക്കുന്ന കാണികളിലേക്ക് ചിത്രം എത്തിയിട്ടുണ്ട്. ഒരു വാരം പിന്നിട്ടപ്പോഴും മികച്ച അഡ്വാന്‍സ് ബുക്കിംഗും ലഭിക്കുന്നുണ്ട്. നഗരങ്ങളിലെ മള്‍ട്ടിപ്ലെക്സുകളിലാണ് ചിത്രത്തിന് പ്രേക്ഷകര്‍ കൂടുതല്‍ എത്തുന്നത്. 

Latest Videos

undefined

ALSO READ : 'ദൃശ്യം 2' വിജയത്തിനു പിന്നാലെ 'കൈതി' റീമേക്കുമായി അജയ് ദേവ്​ഗണ്‍; 'ഭോലാ' മോഷന്‍ പോസ്റ്റര്‍

jumps again on [second] Sat [growth: 84.73%]… The film has found its share of audience, which explains the growth over the weekend… Will have a healthy [second] Sun too [very strong advance bookings]… [Week 2] Fri 1.31 cr, Sat 2.42 cr. Total: ₹ 20.75 cr. biz. pic.twitter.com/wd2J05Y5f4

— taran adarsh (@taran_adarsh)

സുനില്‍ ഗാന്ധിയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിഷേക് ദീക്ഷിത് ആണ്. രാജ്ശ്രീ പ്രൊഡക്ഷന്‍സ്, മഹാവീര്‍ ജെയിന്‍ ഫിലിംസ്, ബൌണ്ട്ലെസ് മീഡിയ എന്നീ ബാനറുകളില്‍ സൂരജ് ആര്‍ ബര്‍ജാത്യ, മഹാവീര്‍ ജെയിന്‍, നതാഷ മല്‍പാനി ഓസ്‍വാള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം മനോജ് കുമാര്‍ ഖടോയ്, എഡിറ്റിംഗ് ശ്വേത വെങ്കട് മാത്യു, പശ്ചാത്തല സംഗീതം ജോര്‍ജ് ജോസഫ്, ഗാനങ്ങള്‍ അമിത് ത്രിവേദി, യാഷ് രാജ് ഫിലിംസ് ആണ് വിതരണം. കുറഞ്ഞ മുടക്കുമുതലില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം നിര്‍മ്മാതാക്കള്‍ക്ക് ലാഭമുണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. നവംബര്‍ 11 ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.

click me!