ഒരു മാസത്തിലേക്ക് എത്തുമ്പോഴും തിയറ്ററിൽ ജനം, ബോക്സ് ഓഫീസിൽ സര്‍പ്രൈസ്; 'ഉള്ളൊഴുക്ക്' 26 ദിവസത്തിൽ നേടിയത്

By Web TeamFirst Published Jul 17, 2024, 9:10 PM IST
Highlights

ജൂണ്‍ 21 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

മലയാള സിനിമ അതിന്‍റെ ഉള്ളടക്കത്തിലെ വൈവിധ്യം ഏറ്റവും വെളിച്ചപ്പെടുത്തിയ വര്‍ഷമാണ് കടന്നുപോകുന്നത്. പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‍സും ഭ്രമയുഗവും ഗഗനചാരിയുമൊക്കെ എത്തിയ വര്‍ഷത്തില്‍ മലയാള സിനിമ കാണാന്‍ മറുഭാഷാ പ്രേക്ഷകരും തിയറ്ററുകളിലേക്ക് എത്തുന്ന കാഴ്ചയും കണ്ടു. വൈവിധ്യങ്ങളുടെ ആ നിരയിലേക്ക് എത്തിയ ചിത്രമായിരുന്നു ഉള്ളൊഴുക്ക്. ഉര്‍വ്വശിയും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രം. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ജൂണ്‍ 21 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ കറി ആന്‍ഡ് സയനൈഡ് എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ചിത്രമെന്ന നിലയിലും പ്രതിഭാധനരായ അഭിനേതാക്കളുടെ സംഗമമെന്ന നിലയിലും സിനിമാപ്രേമികള്‍ക്കിടയില്‍ റിലീസിന് മുന്‍പേ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. റിലീസ് ചെയ്ത് നാല് ആഴ്ചകള്‍ പിന്നിടാനൊരുങ്ങുമ്പോഴും തിയറ്ററുകളില്‍ ചിത്രത്തിന് ആളുണ്ട് എന്നത് ഗൗരവമുള്ള സിനിമകള്‍ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് ഇപ്പോഴും മടിയില്ല എന്നതിന്‍റെ തെളിവാണ്.

Latest Videos

ചിത്രത്തിന്‍റെ 26 ദിവസത്തെ ബോക്സ് ഓഫീസ് കണക്കുകളാണ് പുറത്തെത്തിയിരിക്കുന്നത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 26 ദിവസം കൊണ്ട് 4.3 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. 26-ാം ദിവസം ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 2 ലക്ഷം രൂപയും. ചിത്രത്തിന്‍റെ ഇതുവരെയുള്ള നെറ്റ് കളക്ഷന്‍ 3.82 കോടിയാണ്. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഡ്രാമ ചിത്രത്തിന്‍റെ സംവിധാന മികവും ഉര്‍വ്വശിയുടെയും പാര്‍വതിയുടെയും അഭിനയ മികവും പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. 

ALSO READ : ബജറ്റ് 100 കോടി, ഇത്തവണ രക്ഷപെടുമോ? അക്ഷയ് കുമാറിന്‍റെ 'സര്‍ഫിറ' ആദ്യ 3 ദിനങ്ങളില്‍ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!